KeralaLatest

കർശന നിയന്ത്രണം ഏർപ്പെടുത്തും: നഗരസഭ

“Manju”

 

ബിന്ദുലാൽ

കൊടുങ്ങല്ലൂർ ∙ കോട്ടപ്പുറം മാർക്കറ്റിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നഗരസഭ’ കൗൺസിൽ യോഗം തീരുമാനിച്ചു.. നിയമങ്ങൾ ലംഘിക്കുന്നവരുടെ പേരിൽ കേസെടുക്കാൻ പോലീസിനു നിർദേശം നൽകും.വ്യാപാരികളും തൊഴിലാളികളും മാസ്ക് ധരിക്കണം. ചന്തയിൽ മാസ്ക് ധരിക്കാതെ വരുന്നവർക്കെതിരെ പിഴയടപ്പിക്കണം.പച്ചക്കറി ചന്ത രാവിലെ 10 വരെയും പലചരക്ക് കച്ചവടം ഉച്ചക്ക് 12.30 വരെയും മാത്രമെ അനുവദിക്കൂ.

കൂട്ടം കൂടി നിൽക്കാനോ നടക്കാനോ അനുവദിക്കില്ല.എല്ലാവരും നിശ്ചിത അകലം പാലിക്കണം. പൊലീസ് നിർദേശിക്കുന്ന സ്ഥലത്തു വാഹനങ്ങൾ പാർക്ക് ചെയ്യണം. ഇതര സംസ്ഥാന ലോറി ഡ്രൈവർമാർ വാഹനങ്ങളിൽ നിന്നു ഇറങ്ങുകയോ വ്യാപാരികളും മറ്റു ആരുമായും സമ്പർക്കം പുലർത്താനോ പാടില്ല. ഇക്കാര്യത്തിൽ വ്യാപാരികൾ ശ്രദ്ധിക്കണം. ലോറി ഡ്രൈവർമാരെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ഇൻഫ്രാ റെഡ് തെർമോ മീററർ ഉപയോഗിച്ചു പരിശോധന നടത്തുമെന്നും നഗരസഭാധ്യക്ഷൻ കെ.ആർ. ജൈത്രൻ പറഞ്ഞു.

Related Articles

Leave a Reply

Back to top button