India

സൈനികര്‍ക്ക് കോവിഡ്: ഒരാള്‍ മരിച്ചു.

“Manju”

ശ്രീജ.എസ്

ന്യൂഡൽഹി: ഡൽഹി സിആർപിഎഫ് ബറ്റാലിയനിലെ 47 സൈനികർക്ക് കോവിഡ് സ്ഥിരീകരിച്ചു. സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിലുള്ള ഒരുസൈനികൻ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. കോവിഡ് ഭീതിയിൽ മയൂർ വിഹാർ സിആർപിഎഫ് ബറ്റാലിയനിലെ ആയിരത്തോളം ജവാൻമാർ നിലവിൽ ക്വാറന്റൈനിലാണ്.

അസം സ്വദേശിയായ 55കാരനായ ജവാനാണ് ചൊവ്വാഴ്ച മരണപ്പെട്ടത്. ചികിത്സയിലായിരുന്ന ഇയാൾക്ക് രക്തസമ്മര്‍ദവും പ്രമേഹവും ഉണ്ടായിരുന്നതായി സഫ്ദർജങ് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു.

സിആർപിഎഫ് പാരാമെഡിക്‌ യൂണിറ്റിലെ ഒരു നഴ്സിങ് അസിസ്റ്റന്റിന് ഏപ്രിൽ 21നാണ് ആദ്യം വൈറസ് സ്ഥിരീകരിച്ചത്. ഇയാൾ ഡൽഹി രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്. ഏപ്രിൽ 24ന് ബറ്റാലിയനിലെ ഒമ്പത് ജവാൻമാർക്കും തൊട്ടടുത്ത ദിവസം 15 ജവാൻമാർക്കും കോവിഡ് സ്ഥിരീകരിച്ചു.

Related Articles

Leave a Reply

Back to top button