KeralaLatest

പ്രവർത്തന മികവുമായി അഴിയൂർ ഗ്രാമപഞ്ചായത്ത്‌

“Manju”

ഹർഷദ്ലാൽ

മാഹി: ലോക്ഡൗൺ ആരംഭിച്ചത് മുതലുള്ള പ്രതിരോധപ്രവർത്തനങ്ങളിൽ സമീപ പ്രദേശങ്ങളിലെ പ്രവർത്തനങ്ങളെ വിലയിരുത്തിയാൽ ഏറ്റവും മികച്ച പ്രതിരോധ പ്രവർത്തനങ്ങൾ നടന്നത് അഴിയൂരിലെന്ന് ജനങ്ങളുടെ അഭിപ്രായം

കടകൾ അടച്ചത് മുതൽ ഹോം ഡെലിവറിക്ക് വോളൻ്റിയർമാരെ സംഘടിപ്പിച്ചത് മുതൽ, മറ്റ് അസുഖവുമായി കിടക്കുന്ന വീടുകളിലെ കിടപ്പ് രോഗികൾക്ക് വാർഡുകളിൽ തന്നെയുള്ള നഴ്സുമാരുടെ സേവനം ഉപയോഗപ്പെടുത്തുകയും, വ്യാപാരികളുടെ സഹകരണത്തോടെ വില ഏകീകരിക്കുകയും ,അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമന്വേഷിക്കുകയും അവർക്ക് വേണ്ട സഹായങ്ങളുമെത്തിച്ച് നല്കുകയും ചെയ്തു

കോവിഡ് സ്ഥിരീകരിച്ചത് മുതൽ അതിർത്തികൾ അടച്ചു, സമ്പർക്കം ഒഴിവാക്കി രോഗത്തെ പിടിച്ചുകെട്ടാനായി.

പ്രതിരോധ പ്രവർത്തനങ്ങളിൽ അഴിയൂരിനെ മാതൃകയാക്കണമെന്ന് ന്യൂമാഹി പ്രദേശങ്ങളിൽ നിന്നു പോലും അഭിപ്രായങ്ങളുയർന്നു.

Related Articles

Leave a Reply

Back to top button