InternationalLatest

വാഷിംഗ് മെഷീന്‍ ഓണ്‍ ചെയ്ത് ആരും പുറത്ത് പോകരുത്

“Manju”

സ്‌കോഡ്‌ലാന്‍ഡ്: വീട്ടില്‍ വല്ല ബോംബും പൊട്ടിത്തെറിച്ചതാണോ എന്നാണ് ആദ്യം ലോറ ബിറെല്‍ എന്ന വീട്ടമ്മ കരുതിയത്. പിന്നീട് അടുക്കളയില്‍ പരിശോധന നടത്തിയപ്പോളാണ് അവര്‍ ഞെട്ടിയത്. വാഷിംഗ് മെഷീനാണ് പൊട്ടിത്തെറിച്ചത്. സ്‌കോഡ്‌ലാന്‍ഡിലെ ഗ്ലാസ്‌കോ നഗരത്തിലാണ് ലോറ ബിറെല്‍ താമസിക്കുന്നത്. വാഷിംഗ് മെഷീന്‍ ഓണ്‍ ചെയ്ത് വച്ച ശേഷം അവര്‍ വീട്ടിന് പുറത്തേക്ക് പോയി. തിരികെ വന്നപ്പോള്‍ മെഷീന്‍ പൊട്ടിത്തെറിച്ച അവസ്ഥയിലായിരുന്നു. പൊട്ടിത്തെറിയില്‍ അടുക്കളയിലുണ്ടായുന്ന ഉപകരങ്ങളും സാധനങ്ങളും ചിന്നിചിതറിയ നിലയിലായിരുന്നു. ഗ്ലാസ് ഉപകരണങ്ങളും ജനലും പൂര്‍ണമായും തകര്‍ന്നു. വീട് പുകയില്‍ മൂടിയ അവസ്ഥയിലായിരുന്നു.

ഇത്തരമൊരു സാഹചര്യം ആദ്യമായതുകൊണ്ടു തന്നെ ഭയന്നുപോയി ലോറ ബിറെല്‍. തന്റെ അനുഭവം വിവരിച്ച്‌ അവര്‍ ഫേസ്ബുക്കില്‍ പോസ്റ്റും ഇട്ടു. ഒപ്പം ഒരു ഉപദേശവും, ഇനി വീട്ടില്‍ ആളില്ലാത്തപ്പോള്‍ വാഷിംഗ് മെഷീന്‍ ഓണ്‍ ചെയ്ത് ആരും പുറത്ത് പോകരുത്. എന്തായാലും വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ ആര്‍ക്കും പരിക്ക് സംഭവിച്ചിട്ടില്ല.

Related Articles

Back to top button