KeralaLatest

കിലോമീറ്റര്‍ കണക്കാക്കി വാഹനം ഇന്‍ഷുറന്‍സ്

“Manju”

ശ്രീജ.എസ്

വാഹനം ഓടിക്കുന്നതിനനുസരിച്ച് ഇന്‍ഷുറന്‍സ് അടച്ചാല്‍മതി. അതായത് എത്രകിലോമീറ്റര്‍ നിങ്ങള്‍ വാഹനം ഓടിച്ചു അതിനനുസരിച്ച് പ്രീമിയം നിശ്ചയിക്കുന്ന രീതിയാണ് വരുന്നത്.

ഭാരതി എഎക്‌സ്എ ജനറല്‍ ഇന്‍ഷുറന്‍സാണ് പുതിയ വാഹന പോളിസിയുമായി ആദ്യം രംഗത്തുവരുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം കമ്പനി പ്രഖ്യാപനം നടത്തി

ഒരുവര്‍ഷം എത്രകിലോമീറ്റര്‍ വാഹനം ഓടിച്ചെന്ന് ഉടമ പറയുന്നതിനനുസരിച്ചാണ് പ്രീമിയം നിശ്ചയിക്കുക. 2,500, 5000, 7500 കിലോമീറ്റര്‍ എന്നിങ്ങനെയാണ് സ്ലാബ് നിശ്ചയിച്ചിട്ടുള്ളത്. .

പോളിസി ബസാര്‍ഡോട്ട്‌കോമുമായി സഹകരിച്ചാണ് ഭാരതി എഎക്‌സ്എ പുതിയ ഉത്പന്നവുമായി രംഗത്തെത്തിയിരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരുടെ എണ്ണംവര്‍ധിച്ചതിനാലാണ് വാഹന ഇന്‍ഷുറന്‍സ് മേഖലയില്‍ ഇത് നടപ്പാക്കുന്നതെന്ന് ഭാരതി എഎക്‌സ്എ ജനറല്‍ എംഡിയും സിഇഒയുമായ സഞ്ജീവ് ശ്രീനവാസന്‍ പറഞ്ഞു.

ഒന്നില്‍കൂടുതല്‍ വാഹനമുള്ളവര്‍ക്കും വാഹനം അധികം ഉപയോഗിക്കാത്തവര്‍ക്കും പുതിയ പോളിസി ഗുണംചെയ്യും.

Related Articles

Leave a Reply

Back to top button