KeralaLatest

തൃശൂരിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്ന് ഹൈക്കോടതി; ദുരന്തനിവാരണ കമ്മിറ്റി വേണം

“Manju”

ബിന്ദുലാൽ

തൃശൂര്‍ നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ ദുരന്തനിവാരണ കമ്മിറ്റി ഉടന്‍ രൂപികരിക്കണമെന്ന് ഹൈക്കോടതി. ജൂണ്‍ ആദ്യ വാരത്തിനുള്ളില്‍ മഴക്കാല പൂര്‍വ ശുചീകരണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം.

മഴക്കാല പൂര്‍വശുചീകരണ പ്രവര്‍ത്തനം എന്തെല്ലാം ചെയ്തുവെന്നത് രണ്ടാഴ്ചയ്ക്കകം ഹൈക്കോടതിെയ ബോധിപ്പിക്കണം. ജില്ലാ കലക്ടര്‍ക്കും ജലവിഭവ വകുപ്പ് സെക്രട്ടറിയ്ക്കുമാണ് ഇതിന്റെ ഉത്തരവാദിത്വം. ഓരോ രണ്ടാഴ്ച കൂടുമ്പോഴും നടപടികള്‍ സംബന്ധിച്ച് ഹൈക്കോടതിയെ അറിയിക്കണമെന്ന് ജഡ്ജി ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ഉത്തരവിട്ടു. പൊതുപ്രവര്‍ത്തകനായ ഷാജി ജെ കോടങ്കണ്ടത്തും അഡ്വക്കേറ്റ് ജോയ് ബാസ്റ്റ്യനും സംയുക്തമായ നല്‍കിയ

ഹര്‍ജിയിലാണ് ഉത്തരവ്. ഏനാമാവ് ബണ്ടിലൂടെ വെള്ളം കടലിലേക്ക് പോകാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മുന്‍വര്‍ഷങ്ങളില്‍ നഗരത്തിലാകെ വെള്ളക്കെട്ട് രൂക്ഷമായിരുന്നു. കോര്‍പറേഷന്‍റെ കീഴിലുള്ള ചെമ്പൂക്കാവ്, അയ്യന്തോള്‍, പാട്ടുരായ്ക്കല്‍ തുടങ്ങിയ ഡിവിഷനുകളില്‍ മഴക്കെടുതി രൂക്ഷമായിരുന്നു. ഇതിന്റെ കാരണങ്ങളിലൊന്ന് ഏനാമാവ്സ റഗുലേറ്ററിന്റെ അപാകതയായിരുന്നു.

Related Articles

Back to top button