KeralaLatest

സര്‍ക്കാരിനും പോലീസിനും പ്രത്യേകം അഭിനന്ദനം

“Manju”

എസ് സേതുനാഥ് മലയാലപ്പുഴ

 

ഇന്ന് വൈകിട്ട് ആലുവയില്‍ നിന്ന് ഒഡീഷയിലേയ്ക്ക് തിരിക്കുന്ന ട്രെയിനില്‍ യാത്ര ചെയ്യുന്നവരില്‍ ഭൂരിഭാഗവും ഒഡീഷയിലെ പിന്നാക്ക ജില്ലകളില്‍ നിന്നുളളവരാണ്. ജില്ല തിരിച്ചുളള ഏകദേശ കണക്ക് താഴെ വിവരിക്കുന്നു.

കണ്ടഹാമല്‍ (359 പേര്‍), കേന്ദ്രപാറ (274), ഗഞ്ചാം (130), ഭദ്രക് (92), കിയോഞ്ജിര്‍ഹാര്‍ (87), ജാജ്പൂര്‍ (40), ബാലസോര്‍ (20), റായഗഡ (18), പുരി (17), കട്ടക് (16), നായഗഢ് (10), ജഗത്സിംഗ്പൂര്‍ (8), ബൗദ്ധ് (6), ഖോര്‍ധ (5), മയൂര്‍ഭഞ്ജ്, കാലഘണ്ടി, നൗപാഡ (നാല് വീതം), നബരംഗ്പൂര്‍ (3), രംഗനാല്‍ (2).
അതിഥിതൊഴിലാളികള്‍ക്ക് യാത്രാസൗകര്യം അനുവദിച്ച പശ്ചാത്തലത്തില്‍ തൊഴിലാളി ക്യാമ്പുകളിലും മറ്റ് പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും പോലീസ് നിതാന്ത ജാഗ്രത പുലര്‍ത്തിവരികയാണ്. അതിഥിതൊഴിലാളികള്‍ക്ക് സുരക്ഷിതമായി യാത്രചെയ്യുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസിന്‍റെയും എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്‍റേയും നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്.

ഇന്ന് യാത്ര ചെയ്യുന്ന തൊഴിലാളികളില്‍ ചിലര്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയെ ഫോണില്‍ ബന്ധപ്പെട്ട് സംസ്ഥാനസര്‍ക്കാരിനോടും പോലീസിനോടുമുളള കൃതജ്ഞത അറിയിച്ചു. ക്യാമ്പുകളില്‍ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്‍റെ വിവിധ ഏജന്‍സികള്‍ നടത്തിയ ശ്രമത്തെ അവര്‍ അഭിനനന്ദിച്ചു. റവന്യു വകുപ്പിന്‍റെയും പോലീസിന്‍റെയും സേവനം അവര്‍ എടുത്തുപറഞ്ഞു.

Related Articles

Leave a Reply

Back to top button