അമ്മയായ സന്തോഷം പങ്കുവെച്ച് ശ്രേയ ഘോഷാല്‍. ഇന്ന് ഉച്ചയ്ക്ക് തനിക്കും ഭര്‍ത്താവ് ശൈലാദിത്യ മുഖോപാധ്യായക്കും ആണ് കുഞ്ഞ് പിറന്ന സന്തോഷം ശ്രേയആണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ”ഇന്ന് ഉച്ചയ്ക്ക് ദൈവം ഞങ്ങള്‍ക്കൊരു പൊന്ന് ആണ്തരിയെ കനിഞ്ഞരുളി. മുമ്പൊരിക്കലും തോന്നാത്ത ഒരു വികാരമാണിത്. ശൈലാദിത്യയ്ക്കൊപ്പം ഞാനും കുടുംബവും അതിയായ സന്തോഷത്തിലാണിപ്പോള്‍. ഞങ്ങളുടെ ചെറിയ സന്തോഷത്തിന് നിങ്ങള്‍ നല്കിയ അതിരറ്റ അനുഗ്രഹങ്ങള്‍ക്കു നന്ദി” -ശ്രേയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നീണ്ട കാലത്തെ പ്രണയത്തിനുശേഷം 2015 ഫെബ്രുവരിയിലായിരുന്നു ശ്രേയയുടെയും ശൈലാദിത്യയുടെയും വിവാഹം നടന്നത് . കഴിഞ്ഞ മാര്‍ച്ച് നാലിനാണ് ഗര്‍ഭിണിയാണെന്ന വിവരം ശ്രേയ പുറത്തുവിട്ടത്.
Related Articles
Check Also
Close
-
ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചുJune 20, 2021 10:13 AM