KeralaLatest

ചൈനക്കും ലോക ആരോഗ്യ സംഘടനയ്ക്കും എതിരെ അമേരിക്കയും, യൂറോപ്പും

“Manju”

സിന്ധുമോള്‍ ആര്‍

വാഷിങ്ടൺ: വൈറ്റ് ഹൗസും ചില യൂറോപ്യൻ രാജ്യങ്ങളും ചൈനയ്ക്കും ലോകാരോഗ്യ സംഘടനയ്ക്കും നേരെയുള്ള ആരോപണങ്ങൾ കടുപ്പിച്ചു. വുഹാൻ നഗരത്തിൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ ചൈന മോശമായി കൈകാര്യം ചെയ്തുവെന്ന് വൈറ്റ് ഹൗസ് പറഞ്ഞു കൊറോണ വ്യാപന വിഷയത്തിൽ ലോകാരോഗ്യ സംഘടന ചൈനീസ് പക്ഷപാതിത്വം കാണിച്ചെന്നു കുറ്റപ്പെടുത്തി.

ചൈനയിലെ വുഹാൻ നഗരത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത മാരകമായ കൊറോണ വൈറസ് 64,000 അമേരിക്കക്കാരുടെ ഉൾപ്പെടെ 2.35ലക്ഷം പേരുടെ ജീവനുകളെടുത്ത സാഹചര്യത്തിലാണ് ഈ രാജ്യങ്ങൾ കടുത്ത അഭിപ്രായങ്ങൾ പ്രകടിപ്പിച്ചത്. അമേരിക്കയെ കൂടാതെ ജർമ്മനി, ബ്രിട്ടൻ, ഓസ്ട്രേലിയ തുടങ്ങി നിരവധി രാജ്യങ്ങൾ കൊറോണ വ്യാപനത്തിൽ ചൈനയെയാണ് കുറ്റപ്പെടുത്തുന്നത്.

വൈറസ് പടർന്നുപിടിച്ച സാഹചര്യത്തിൽ ചൈനയ്ക്കെതിരായ നടപടിയുടെ ഭാഗമായി തീരുവ ഏർപ്പെടുത്തുമെന്നു പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ച സൂചന നൽകിയിരുന്നു. അടുത്ത ദിവസം വിപണികൾ ഇടിയുകയും ചെയ്തു. ചൈനയ്ക്ക് പുതിയ തീരുവ ഏർപ്പെടുത്തുന്നത് ഗൗരവമായി പരിഗണിക്കുമോ അല്ലെങ്കിൽ പ്രസിഡന്റ് ഇന്നലെ ആലങ്കാരികമായി പറഞ്ഞതാണോ എന്ന് പുതിയ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്ലി മക്കെനാനിയോട് പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ ചോദ്യമുന്നയിച്ചിരുന്നു

” അദ്ദേഹത്തിന്റെ അതൃപ്തി തന്നെയാണ് എനിക്കും ആവർത്താക്കാനുള്ളത്. ചൈന ഈ അവസ്ഥയെ തെറ്റായി കൈകാര്യം ചെയ്തുവെന്നത് രഹസ്യമല്ല,” കെയ്ലി പറഞ്ഞു.

“ഷാങ്ഹായിലെ പ്രൊഫസർ വെളിപ്പെടുത്തുന്നത് വരെ അവർ വൈറസിന്റെ ജനിതക ക്രമം പോലും പുറത്തുവിട്ടില്ല. അടുത്ത ദിവസം തന്നെ പ്രതികാരനടപടിയായി പ്രൊഫസറുടെ ലാബ് അവർ അടപ്പിക്കുകയും ചെയ്തു സുപ്രധാന സമയത്ത് യുഎസ് അന്വേഷകരെ അവർ കടത്തി വിട്ടതുപോലുമില്ല”, കെയ്ലി കുറ്റപ്പെടുത്തി. അതേ സമയം കോവിഡ് -19 വൈറസ് മനുഷ്യനിർമ്മിതമോ ജനിതകമാറ്റം വരുത്തിയതോ അല്ല എന്ന നിഗമനത്തോട് യോജിക്കുന്നുവെന്ന് ദേശീയ ഇന്റലിജൻസ് ഡയറക്ടർ ഓഫീസ് വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.
ഇന്റലിജൻസിന്റെ നിഗമനങ്ങൾ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നയം രൂപീകരിക്കുന്നവരാണെന്നും .ഇവിടെ പോളിസി മേക്കർ പ്രസിഡന്റ് ട്രംപായതിനാൽ അദ്ദേഹം ഉചിതമായ തീരുമാനമെടുക്കും എന്നാൽ കെയ്ലി ഇതിനോട് പ്രതികരിച്ചത്.

ലോകാരോഗ്യസംഘടനയെയും പുതിയ വൈറ്റ് ഹൗസ് സെക്രട്ടറി കുറ്റപ്പെടുത്തി സംസാരിച്ചു.

“ലോകാരോഗ്യ സംഘടനയ്ക്ക് പ്രതിവർഷം 40 കോടി ഡോളർ (2800 കോടി രൂപ) മുതൽ 50 കോടി ഡോളർ വരെ അമേരിക്ക നൽകുന്നുണ്ട്. എന്നാൽ 4 കോടി ഡോളറാണ് ചൈന ഈ സ്ഥാനത്ത് നൽകുന്നത്. എന്നാൽ ‘ലോകാരോഗ്യ സംഘടനയ്ക്ക് വളരെ വ്യക്തമായ ചൈന പക്ഷപാതമുണ്ടെന്ന് തോന്നുന്നു. ഡിസംബർ 31ന് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടരുമെന്ന് തായ്വാൻ മുന്നറിയിപ്പു നൽകിയിരുന്നു.അതിനു ശേഷം ജനുവരി 9നും വൈറസ് മനുഷ്യരിലേക്ക് പെട്ടെന്ന് പകരില്ലന്ന ചൈനീസ് വാദം ലോകാരോഗ്യ സംഘടന ആവർത്തിച്ചു. ഇത് തെറ്റായിരുന്നു”, വൈറ്റ് ഹൗസ് ആവർത്തിച്ചു

Related Articles

Leave a Reply

Back to top button