LatestThiruvananthapuram

ജില്ലയില്‍ ഇന്ന് 2,700 പേര്‍ക്കു കൂടി കോവിഡ്

“Manju”

തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് 2,700 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 4,869 പേര്‍ രോഗമുക്തരായെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. 18,504 പേരാണ് രോഗം സ്ഥിരീകരിച്ച്‌ നിലവില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 2,572 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 11 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ജില്ലയില്‍ പുതുതായി 5,609 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇതോടെ കോവിഡുമായി ബന്ധപ്പെട്ടു ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 87,945 ആയി.

Related Articles

Back to top button