IndiaLatest

ഗ്രാമങ്ങളിൽ കടകള്‍ തുറക്കാം; നിർമാണങ്ങളും അനുവദനീയം കേന്ദ്രം

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡൽഹി : ഗ്രാമങ്ങളിൽ ജനജീവിതം പരമാവധി സാധാരണഗതിയിലാക്കുക, നിയന്ത്രണങ്ങൾ കഴിവതും ജില്ലകളിലെ മുനിസിപ്പൽ അതിർത്തിയിൽ ഒതുക്കുക എന്നതാണ് അടുത്ത രണ്ടാഴ്ചത്തേക്കായി കേന്ദ്രം പ്രഖ്യാപിച്ച മൂന്നാംഘട്ട ലോക്‌ഡൗൺ.

ഗ്രാമങ്ങളിൽ മാളുകൾ ഒഴികെ എല്ലാ കടകളും തുറക്കാമെന്നാണു കേന്ദ്രനിർദേശം. വ്യവസായങ്ങളും നിർമാണമേഖലയും പ്രവർത്തിക്കും. റെഡ് സോണുകളിൽ പോലും വ്യവസ്ഥകൾക്കു വിധേയമായി കൂടുതൽ ഇളവുകളും പ്രവർത്തനങ്ങളും അനുവദിക്കും. എടുത്തുപറഞ്ഞു നിരോധിച്ചിട്ടില്ലാത്ത എല്ലാ കാര്യങ്ങളും സോൺ തിരിച്ച് ഉപാധികളോടെ അനുവദിക്കാം. എങ്കിലും, ഏതു മേഖലയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടാകും.

റെഡ് സോണിലും ഗ്രാമങ്ങളിലെ വ്യവസായസംരംഭങ്ങൾ അനുവദിക്കും. ഗ്രാമങ്ങളിൽ എല്ലാ നിർമാണപ്രവർത്തനങ്ങളും അനുവദിക്കും. നഗരങ്ങളിൽ ജോലിക്കാർ വർക്ക് സൈറ്റിൽ തന്നെ താമസിക്കുന്നെങ്കിൽ നിർമാണങ്ങൾ ആകാം.

നഗരങ്ങളിൽ മുനിസിപ്പൽ അതിർത്തിക്കുള്ളിൽ മാൾ, മാർക്കറ്റ് കോംപ്ലക്സ്, ചന്ത എന്നിവയ്ക്ക് അനുമതിയില്ല. എന്നാൽ, ചന്തയിലും മാർക്കറ്റ് കോംപ്ലക്സിലും അവ‌ശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം. ഒറ്റയ്ക്കുള്ള കടകളും റസിഡൻഷ്യൽ കോംപ്ലക്സുകളിലെ കടകളും അവശ്യവസ്തുക്കൾ വിൽക്കുന്നതല്ലെങ്കിലും തുറക്കാം. റെഡ്സോണിൽ ഇ–കൊമേഴ്സ് വഴി അവശ്യസാധനങ്ങൾ വിതരണം ചെയ്യാം.

നഗരങ്ങളിൽ പ്രത്യേക സാമ്പത്തിക മേഖല, ഉൽപാദനോൻമുഖ യൂണിറ്റ്, ഇൻഡ്ട്രിയൽ എസ്റ്റേറ്റ്, ഇൻഡസ്ട്രിയൽ ടൗൺഷിപ് തുടങ്ങിയവ അനുവദിക്കും. അവശ്യവസ്തുക്കൾ, മരുന്ന്, ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ, അവയ്ക്കുള്ള പാക്കേജിങ് വസ്തുക്കൾ, അസംസ്കൃത വസ്തുക്കൾ തുടങ്ങിയ നിർമിക്കുന്ന യൂണിറ്റുകൾ തുടങ്ങിയവ നിർമിക്കുന്ന യൂണിറ്റുകൾ തുടങ്ങിയവ പ്രവർത്തിക്കാം.

തുടർപ്രക്രിയ ആവശ്യമുള്ള വ്യവസായ യൂണിറ്റുകളും അവയും വിതരണശൃംഖലയും, ഐടി ഹാർഡ്‌വെയർ ഉൽപാദനം, ചണ നിർമ്മാണം തുടങ്ങിയവയ്ക്കും അനുമതി.

Related Articles

Leave a Reply

Back to top button