IndiaLatest

കൈത്താങ്ങായി ശാന്തിഗിരി ആശ്രമം

“Manju”

സ്വന്തം ലേഖകൻ

ഹൈദരാബാദ് : കോവിഡ് 19 സാധാരണനിലയിലുള്ള ജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ചെറിയ വരുമാനത്തിൽ ജീവിതത്തെ മുന്നോട്ട് കൊണ്ടുപോയിരുന്നവർ പ്രതിസന്ധികൾക്കു മുമ്പിൽ പകച്ചു നിൽക്കുകയാണ്. ഹൈദരാബാദിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മലയാളിയായ യുവാവ് തന്റെ ഭാര്യയുടെ പ്രസവ ചിലവുകൾ വഹിക്കാൻ കഴിയാതെ വിഷമിക്കുന്ന വിവരം, ശാന്തിഗിരി ആശ്രമം ഹൈദരാബാദ് റീജീയണൽ ഓഫിസിൽ ചില സന്നദ്ധ പ്രവർത്തകർ അറിയിക്കുന്നത്.

അവരുടെ സാഹചര്യം അറിഞ്ഞയുടൻ , യദുകൃഷ്ണൻ – യമുന ദമ്പതികളെ ഹോസ്പിറ്റലിൽ സന്ദർശിച്ച് , എസ് എച്ച് പ്രമോദ് കുമാർ ,അഡിഷണൽ മാനേജർ, ശാന്തിഗിരി ആശ്രമം റീജിയണൽ ഓഫീസ് , വിശാഖ് എന്നിവർ പ്രസവ ചിലവുകൾ വഹിക്കുന്നതിനായുള്ള ശാന്തിഗിരി ആശ്രമത്തിന്റെ ധനസഹായം കൈമാറി.

Related Articles

Leave a Reply

Back to top button