IndiaLatest

പുതിയ അതിഥിക്ക് ഡോക്ടര്‍മാരുടെ പേര് നല്‍കി- ബ്രിട്ടീഷ് പ്രധാനമന്ത്രി…..

“Manju”

രജിലേഷ് കെ.എം.

ലണ്ടന്‍ : കോവിഡില്‍ നിന്നും തന്റെ ജീവനെ തിരികെ പിടിച്ച ഡോക്ടര്‍മാരോടുള്ള നന്ദി സൂചകമായി കുഞ്ഞിന് പേര് നല്‍കി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ‘വില്‍ഫ്രഡ് ലോറ നിക്കോളാസ് ജോണ്‍സണ്‍’ കുഞ്ഞിന് നല്‍കിയ പേര്. ഇതില്‍ നിക്കോളാസ് എന്ന മിഡില്‍ നെയിമാണ് സെന്റ് തോമസ് എന്‍എച്ച്എസ് ആശുപത്രിയില്‍ തന്റെ ജീവന്‍ രക്ഷിച്ച ഡോക്ടര്‍മാരോടുള്ള നന്ദിസൂചകമായി ചേര്‍ത്തത്.

കോവിഡിനെ തുടര്‍ന്ന് വീട്ടില്‍ കഴിഞ്ഞ ബോറിസിന് രോഗം മൂര്‍ച്ഛിക്കുകയും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഡോക്ടര്‍മാരായ നിക്ക് െ്രെപസും നിക്ക് ഹാര്‍ട്ടുമായിരുന്നു ഇദ്ദേഹത്തെ ചികില്‍സിച്ചത്. ഇവരെ സ്മരിച്ചുകൊണ്ടാണ് പങ്കാളി കാരിയുടെ യഥാര്‍ഥ പേരായ ലോറയോടൊപ്പം മിഡില്‍ നെയിമായി നിക്കോളാസ് എന്നുകൂടി ചേര്‍ത്തത്. കാരി സിമണ്ട്‌സ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. വില്‍ഫ്രഡ് എന്ന പേര് ബോറിസിന്റെ മുത്തച്ഛന്റേതാണ്.

അതേസമയം, ബ്രിട്ടണില്‍ കോവിഡ് ഇതുവരെയും ശമിച്ചിട്ടില്ല. മരണസംഖ്യയില്‍ ഇറ്റലിക്ക് ഒപ്പമാണ് ഇപ്പോള്‍ ബ്രിട്ടണ്‍. ഇന്നലെ മാത്രം മരിച്ചത് 621 പേരാണ്. ടെസ്റ്റിങ് സംവിധാനങ്ങള്‍ വിപുലമായതോടെ ദിനംപ്രതി രോഗികളാകുന്നവരുടെ എണ്ണവും വര്‍ധിച്ചുവരികയാണ്. ദിവസേന ആറായിരത്തോളം പേരാണ് പുതുതായി കോവിഡ് സ്ഥിരീകരിക്കപ്പെടുന്നവര്‍. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം ഇപ്പോള്‍ 182,260 ആണ്. രാജ്യത്ത് രോഗം ഭേദമായവരുടെ രക്തം ഉപയോഗിച്ചുള്ള പ്ലാസ്മ ചികില്‍സയ്ക്ക് സമ്മതമറിയിച്ച് 6500 പേര്‍ റജിസ്റ്റര്‍ ചെയ്തു. രോഗം ഭേദമായ 148 പേര്‍ ഇതിനായി രക്തദാനത്തിനും തയാറായിട്ടുണ്ട്. അടുത്തദിവസം സെന്റ് തോമസ് ആശുപത്രിയില്‍ ഈ ചികില്‍സയ്ക്കു തുടക്കം കുറിക്കും.

Related Articles

Leave a Reply

Back to top button