InternationalLatest

ചൈനയിലെ കൊറോണ സാഹചര്യം അതീവ ഗുരുതരം

“Manju”
ചൈനയിലെ കൊറോണ സാഹചര്യം അതീവ ഗുരുതരം

ബീജിംഗ്: ചൈനയില്‍ കൊറോണ വ്യാപനം മൂലം സൃഷ്ടിക്കപ്പെട്ട പ്രതിസന്ധി അതീവ ഗുരുതരമായി തുടരുന്നു. ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ചിലയിടങ്ങളില്‍ രോഗികളെ തടവുകാരെ പോലെ പാര്‍പ്പിച്ചിരിക്കുന്നത് പ്രതിഷേധങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇത്തരം കേന്ദ്രങ്ങളില്‍ നിന്നും ഉയരുന്ന രോഗികളുടെ ദീനരോദനങ്ങള്‍ രോഗത്തിന്റെ ഭീകരത വിളിച്ചോതുകയാണെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊറോണയ്‌ക്കെതിരെ പ്രതിരോധ ശേഷി കൈവരിക്കാന്‍ നാരങ്ങ കഴിക്കണമെന്ന ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ചൈനയിലെ പഴക്കടകളിലും പച്ചക്കറിക്കടകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. രാജ്യത്ത് നാരങ്ങയ്ക്ക് ക്ഷാമം നേരിടുന്നതായും റിപ്പോര്‍ട്ടുണ്ട്. നാരങ്ങ ലഭ്യമാകാത്ത സാഹചര്യത്തില്‍ ഓറഞ്ച് വാങ്ങാനും ആള്‍ക്കാര്‍ തിരക്ക് കൂട്ടുകയാണ്. നാരങ്ങക്കും ഓറഞ്ചിനും വേണ്ടി ആളുകള്‍ അക്രമാസക്തരാകുന്നതായും തെരുവുകളില്‍ കലാപ സമാനമായ സാഹചര്യം സൃഷ്ടിക്കപ്പെടുന്നതായുമാണ് വിവരം.
ചൈനയില്‍ കഴിഞ്ഞ ദിവസം മൂന്ന് കോടി എഴുപത് ലക്ഷം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ലോകത്ത് ആദ്യമായാണ് ഒരു രാജ്യത്ത് ഒരു ദിവസം കൊണ്ട് ഇത്രയധികം പേര്‍ കൊറോണ ബാധിതരാകുന്നത്. ഡിസംബര്‍ മാസം 20 വരെയുള്ള കണക്കുകള്‍ പ്രകാരം ചൈനീസ് ജനസംഖ്യയുടെ 18 ശതമാനം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ദശലക്ഷക്കണക്കിന് പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കാന്‍ സാദ്ധ്യതയുണ്ട് എന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മരണസംഖ്യ ഇനിയും ഉയരാന്‍ സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. വൈറസ് വ്യാപനം ആരംഭിച്ച്‌ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ചൈന നേരിടുന്നത് ഏറ്റവും ഗുരുതരമായ ആരോഗ്യ പ്രതിസന്ധിയാണെന്നാണ് വിവരം.

Related Articles

Back to top button