InternationalLatest

ദേശീയ റെക്കോഡ് തിരുത്തി നീരജ് ചോപ്ര

“Manju”

സ്റ്റോക്‌ഹോം: ഇന്ത്യയുടെ ഒളിമ്പിക്‌സ് ജാവലിന്‍ സ്വര്‍ണ്ണമെഡല്‍ ജേതാവ് നീരജ് ചോപ്ര ദേശീയ റെക്കോഡ് തിരുത്തിയ പ്രകടനത്തോടെ തൊണ്ണൂറ് മീറ്ററിനരികെ. സ്‌റ്റോക്‌ഹോം ഗെയിംസില്‍ 89.94 മീറ്ററിലേയ്‌ക്ക് ജാവലിന്‍ പായിച്ച നീരജ് ചോപ്ര ദേശീയ റെക്കോഡും തകര്‍ത്താണ് വെള്ളി മെഡല്‍ നേടിയത്.

ഗെയിംസില്‍ 90.31 മീറ്റര്‍ എറിഞ്ഞ ഗ്രാനഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സാണ് സ്വര്‍ണ്ണം നേടിയത്. ഒരു മാസത്തിനിടെ അന്താരാഷ്‌ട്ര വേദികളില്‍ മൂന്നാം മെഡലാണ് നീരജ് സ്വന്തമാക്കിയിരിക്കുന്നത്.

Related Articles

Back to top button