International

ചൈനീസ് എഞ്ചിനീയർമാരുടെ വധം ; അന്വേഷണവുമായി ചൈന

“Manju”

ബീജിംഗ്: ചൈനീസ് എഞ്ചീനീയർമാരെ കൊലപ്പെടുത്തിയ പാക് ഭീകരർക്കെതിരെ അന്വേഷണവുമായി ചൈന നേരിട്ട് രംഗത്ത്. പാകിസ്താന്റെ മെല്ലെപോക്കിനെ തുടർന്നാണ് ഭീകരാക്രമണം നേരിട്ട് അന്വേഷിക്കാൻ ചൈനീസ് സൈന്യം തീരുമാനിച്ചത്. ഇതിനിടെ ഈ ആഴ്ച നടക്കേണ്ട സമ്പത്തിക ഇടനാഴിയുടേയും തുറമുഖ നിർമ്മാണത്തിന്റേയും ചർച്ചകൾ ചൈന മരവിപ്പിച്ചു. ചൈന മുതൽമുടക്കുന്ന വികസന പദ്ധതിയിൽ വരുന്ന മാറ്റം പാകിസ്താന് നയന്ത്രപരമായ ആഘാതമായിരിക്കുകയാണ്. പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വാ പ്രവിശ്യയിലാണ് എഞ്ചിനീയർമാർ സഞ്ചരിച്ചിരുന്ന ബസ്സ് ഭീകരർ ബോംബ് വെച്ച് തകർത്തത്.

പാകിസ്താനിൽ വെച്ച് ചൈനീസ് പൗരന്മാരെ ലക്ഷ്യമിട്ട ഭീകരരുടെ ആക്രമണം അത്യന്തം ഗുരതരമായ അവസ്ഥയാണ്. സുരക്ഷാകാര്യത്തിൽ വിദേശശക്തികളെ തങ്ങളുടെ മണ്ണിൽ കടന്നുകയറാൻ അനുവദിക്കില്ലെന്ന പാകിസ്താന്റെ നിരന്തര പ്രസ്താവനയ്ക്ക് വിരുദ്ധമാണ് ചൈനയുടെ നേരിട്ടുള്ള അന്വേഷണ നീക്കം. വിദേശകാര്യവക്താവ് സാവോ ലിജിയാൻ ആണ് പാകിസ്താനിൽ ചൈനയുടെ രഹസ്യാന്വേഷണ വിഭാഗം എത്തിയ റിപ്പോർട്ട് പുറത്തുവിട്ടത്.

രണ്ടു ദിവസം മുമ്പാണ് കോഹിസ്താൻ ജില്ലയിലെ ദാസു അണക്കെട്ടിലേക്ക് പോവുക യായിരുന്ന എഞ്ചിനീയറിംഗ് സംഘത്തിനെ ഭീകരർ ആക്രമിച്ചത്. രണ്ടു പാക് സൈനികരടക്കം 13 പേരാണ് കൊല്ലപ്പെട്ടത്. 39 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബോംബ് സ്‌ഫോടനത്തിൽ ഉയർന്നുപൊങ്ങിയ ബസ്സ് അഗാധ ഗർത്തതിലേക്ക് തെറിച്ചുവീണു.

സ്‌ഫോടനം നടന്നയുടൻ ബസ്സിലെ വാതകസംവിധാനത്തിലെ പൊട്ടിത്തെറിയാണ് അപകട കാരണമെന്ന് പാക് വിദേശകാര്യമന്ത്രാലയം പ്രസ്താവന നടത്തിയത് ചൈനയെ പ്രകോപിപ്പി ച്ചിരുന്നു. ഭീകരരെ തള്ളിപ്പറയാത്ത പാക് നയത്തെ ചൈന മുമ്പും വിമർശിച്ചിട്ടുണ്ട്. പാകിസ്താനിലെ ചൈനയുടെ നിർമ്മാണ പ്രവർത്തനങ്ങളോടുള്ള വിയോജിപ്പ് താലിബാൻ പ്രകടിപ്പിക്കുന്നതും ചൈന കഴിഞ്ഞ വർഷം വിമർശിച്ചിരുന്നു.

Related Articles

Back to top button