InternationalLatest

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് വൈറസ് രോഗബാധ സ്ഥിരീകരിച്ചു

“Manju”

സിന്ധുമോൾ. ആർ

പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് വൈറസ് രോഗബാധ സ്ഥിരീകരിച്ചു. പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടയുടന്‍ 42കാരനായ മാക്രോണ്‍ പരിശോധനയ്ക്കു വിധേയനാകുകയും രോഗബാധ സ്ഥിരീകരിക്കുകയുമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

രോഗബാധ സ്ഥിരീകരിച്ചതോടെ അടുത്ത ഏഴ് ദിവസത്തേക്ക് പ്രസിഡന്റ് ക്വാറന്റൈനില്‍ കഴിയും. ക്വാറന്റൈനില്‍ കഴിയുകയാണെങ്കിലും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച്‌ കൊണ്ട് തന്നെ പ്രസിഡന്റ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. മാക്രോണിന് രോഗബാധ സ്ഥിരീകരിച്ചതോടെ അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ക്വാറന്റൈനില്‍ പോകേണ്ടിവരും.

രാജ്യത്ത് ദിനം പ്രതിയുള്ള കേസുകള്‍ വര്‍ദ്ധിക്കുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വ്യാഴാഴ്ച രാവിലെ വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 2.4 ദശലക്ഷത്തിലധികം ആളുകള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 59,472 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി തയ്യാറാക്കി പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു

Related Articles

Back to top button