InternationalLatest

ഒമാനിൽ ഇന്ന് 896 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

“Manju”

അനൂപ് എം സി

ഒമാനിൽ ഇന്ന് 896 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 3മരണവും, ഇതോടെ സുൽത്താനേറ്റിലെ ആകെ വൈറസ് ബാധിതരുടെ എണ്ണം 28,566ആയി, മരണം128ആയി. ഇന്ന് കോവിഡ് പോസിറ്റീവായവരിൽ 505 പേരും പ്രവാസികളാണ്. 391 ഒമാൻ പൗരൻമാർക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 806 പേരാണ് പുതിയതായി കോവിഡിനെ അതിജീവിച്ചത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ഭേദമായവരുടെ എണ്ണം 14780 ആയി. വൈറസ് ബാധിതരായി 3 പേർ കൂടി ഇന്ന് മരണപ്പെട്ടതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 128 ആയി. അതേ സമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 2448 പേർക്കാണ് കോവിഡ് പരിശോധന നടത്തിയത്. പുതിയതായി 63 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ രാജ്യത്ത് ഹോസ്പിറ്റലൈസ് ചെയ്യപ്പെട്ട കോവിഡ് രോഗികളുടെ എണ്ണം 411 ആയി. ഇതിൽ 99 പേർ ഐ.സി.യു വിലാണ്.

 

Related Articles

Back to top button