IndiaKeralaLatest

ശാന്തിഗിരി അവധൂതയാത്രയ്ക്ക് കൊല്ലം പോളയത്തോട് ബ്രാഞ്ചാശ്രമത്തില്‍ വന്‍ വരവേല്‍പ്പ്

“Manju”

പോളയത്തോട്: ശാന്തിഗിരി അവധൂതയാത്രയ്ക്ക് കൊല്ലം പോളയത്തോട് ബ്രാഞ്ചാശ്രമത്തില്‍ ഭക്തി സാന്ദ്രമായ വരവേല്‍പ്പ്. പഞ്ചവാദ്യവും മുത്തുക്കുടയും വരവേല്‍പ്പിന് മനോഹാരിത പകര്‍ന്നു.

ഗുരുധര്‍മ്മപ്രകാശസഭയിലെ അംഗങ്ങളും ബ്രഹ്‌മചാരി ബ്രഹ്‌മചാരിണികളും ഗൃഹസ്ഥരുമടക്കം ഇരുന്നൂറോളം പേരാണ് യാത്രസംഘത്തിലുള്ളത്. ശാന്തിഗിരി ആശ്രമം സ്ഥാപക നവജ്യോതി ശ്രീകരുണാകരഗുരു സഞ്ചരിച്ച വഴികളിലൂടെയാണ് ഇന്ന് സംഘം യാത്ര ചെയ്യുന്നത്.

വരവേല്‍പ്പിനു ശേഷം നടന്ന സത്സംഗത്തില്‍ ആശ്രമം പ്രസിഡന്റ് സ്വാമചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ശാന്തിഗിരി ഹെല്‍ത്ത് കെയര്‍ അഡൈ്വസര്‍ ഡോ. കെ എന്‍ ശ്യാമപ്രസാദ് തുടങ്ങിയവര്‍ ഗുരുഭക്തരെ അഭിസംബോധന ചെയ്തു സംസാരിച്ചു.

ഗുരുവിന്റെ എല്ലാ യാത്രകളിലും കൊല്ലത്ത് ഇറങ്ങി ആശ്രമം സന്ദര്‍ശിച്ചാണ് പോകുന്നത്.

പ്രാര്‍ത്ഥനയ്ക്കും സത്സംഗത്തിനും ശേഷം യാത്രസംഘം വര്‍ക്കലയിലേക്ക് യാത്ര തിരിച്ചു.

Related Articles

Back to top button