KeralaLatest

പള്ളികളില്‍ പുതുവത്സര പ്രാര്‍ത്ഥനകള്‍ക്ക് വിലക്കില്ല : എറണാകുളം ജില്ലാ കളക്ടര്‍

“Manju”

കൊച്ചി: പള്ളികളില്‍ പുതുവത്സര പ്രാര്‍ത്ഥനകള്‍ക്ക് വിലക്കില്ലെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ്.സുഹാസ്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ പ്രാര്‍ത്ഥനകള്‍ നടത്താം.

എന്നാല്‍ പുതുവര്‍ഷ ദിന ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടാകും. മാസ്‌ക്, സാമൂഹിക അകലം എന്നിവ കര്‍ശനമായി പാലിക്കണം. പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായുള്ള കൂട്ടം കൂടല്‍ അനുവദിക്കില്ല. ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവികളും നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുമെന്നും സുഹാസ് വ്യക്തമാക്കി.

രാത്രി പത്ത് മണിക്ക് എല്ലാ പുതുവത്സര പരിപാടികളും അവസാനിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും. പൊതുജനങ്ങള്‍ ഈ സമയത്ത് അതീവ ജാഗ്രത പുലര്‍ത്തണം. പുതുവത്സരാഘോഷം കഴിവതും വീട്ടിനുള്ളില്‍ തന്നെ ഒതുക്കി നിര്‍ത്തണം. പ്രായമുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ ഒരു കാരണവശാലും പുറത്തുള്ള പരിപാടികളില്‍ പങ്കെടുക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പറയുന്നു.

Related Articles

Back to top button