KeralaLatest

കൊല്ലത്തു പതിനായിരം പേര്‍ക്ക് ശാന്തിഗിരിയുടെ ഭക്ഷണം

“Manju”

പ്രദീപ്

മെയ് 6 ന് ശാന്തിഗിരി ആശ്രമത്തില്‍ നടക്കുന്ന നവഒലി ജ്യോതിര്‍ദിനം ആഘോഷങ്ങളോടനുബന്ധിച്ചു നടത്താനിരുന്ന ആഘോഷങ്ങള്‍ മാറ്റി വെച്ചു. പകരം പ്രാര്‍ത്ഥനയും ആശ്രമച്ചടങ്ങുകളും മാത്രം. നവഒലി ജ്യോതിര്‍ദിനത്തോടനുബന്ധിച്ചു കൊല്ലം ടൌണിലുളള മൂന്ന് കമ്മ്യൂണിറ്റി കിച്ചന്‍ വഴി പതിനായിരം പേര്‍ക്ക് ആഹാരം നല്‍കും. കൊല്ലം ഏരിയയില്‍ നടത്താനിരുന്ന ആഘോഷ പരിപാടികള്‍ക്കു വേണ്ടി മാറ്റി വെച്ച തുകയാണ് ഇതിനായി വിനിയോഗിക്കുക. ഇതിന് ആവശ്യമായ തുകയായ ഒരു ലക്ഷം രൂപയുടെ ചെക്ക് കോര്‍പ്പറേഷന്‍ സെക്രട്ടറി എ. എസ്. അനുജയുടെ സാനിദ്ധ്യത്തില്‍ എം. നൌഷാദ് എം. എല്‍ .എ .ക്ക് കൈമാറി. എസ് .ഗീതാകുമാരി, ഡെപ്യൂട്ടി മേയർ കൊല്ലം , ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റി അംഗങ്ങളായ ഡോ.കെ.എന്‍ ശ്യാമപ്രസാദ്, ഡോ.എസ്.എസ് ഉണ്ണി, മുരളീശ്രീധര്‍, ഡി. സുരേഷ്ബാബു, ബ്രാഞ്ചാശ്രമം കോഓര്‍ഡിനേറ്റര്‍ ബ്രഹ്മചാരി ബാബു ഇ. ഒ., പ്രദീപ് എം. ശങ്കര്‍, ഏരിയ മാനേജര്‍ ശ്രീ. രഞ്ജിത്ത് ജി. എസ്. എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button