IndiaLatest

രണ്ടാംഘട്ട സാമ്പത്തിക ഉത്തേജക പാക്കേജുമായി കേന്ദ്രം

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ രണ്ടാംഘട്ട സാമ്പത്തിക ഉത്തേജക പാക്കേജ് അവതരിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. രാജ്യത്തെ ശമ്പളമില്ലാത്ത ഇടത്തരക്കാരേയും ചെറുകിട വ്യവസായികളേയും ലക്ഷ്യം വെച്ചായിരിക്കും ഈ സാമ്പത്തിക പാക്കേജ്.

കഴിഞ്ഞ മേയിലാണ് കേന്ദ്രസര്‍ക്കാര്‍ 20,00,000 കോടി രൂപയുടെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് കാര്യമായ പ്രതിഫലനമുണ്ടാക്കിയില്ല എന്ന വിലയിരുത്തലാണ് നിലവിലുള്ളത്. സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ച സംബന്ധിച്ചുള്ള കണക്കുകളില്‍ മൊത്ത ആഭ്യന്തര ഉത്‌പാദനത്തില്‍ വലിയ തകര്‍ച്ചയാണ് ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്നത്. ലോകത്തിലെ ആദ്യ ഇരുപത് സാമ്പത്തിക ശക്തികളില്‍ വലിയ തകര്‍ച്ച രാജ്യം നേരിടുമ്പോഴാണ് രണ്ടാംഘട്ട ഉത്തേജക പാക്കേജ് നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്

Related Articles

Back to top button