KeralaLatest

തൊഴിലുറപ്പുകാരിയുടെ മകൾ ഇനി കോഴിക്കോടിന് കാവലാൾ

“Manju”

എം .കെ പുരുഷോത്തമൻ

 

കൽപ്പറ്റ: അടങ്ങാത്ത ഇച്ഛാശക്തിയോടെ ആഗ്രഹിച്ചാൽ അത് നേടിത്തരാൻ ഈ പ്രപഞ്ചം ഗൂഢാലോചന നടത്തും എന്നതിന് മറ്റൊരു തെളിവ് കൂട്ടിച്ചേർക്കുകയാണ് ശ്രീധന്യാ സുരേഷ് ഐ. എ. എസ്.

ഇച്ഛാശക്തിയും, ദൃഢനിശ്ചയവും, കഠിന പരിശ്രമവുമുണ്ടെങ്കിൽ ഏത് കുലത്തിലും, കുടിലിലും ജനിച്ചാലും ഉന്നതങ്ങളിൽ എത്താം എന്ന് തെളിയിച്ചവരിലേക്ക് ഒരാൾ കൂടെ . പ്ലാസ്റ്റിക് ഷീറ്റ് മറച്ച് ചുമർ തേയ്ക്കാത്ത വീട്ടിൽ മണ്ണെണ്ണ വിളക്കിന് മുമ്പിൽ പഠിച്ച ശ്രീ ധന്യാ സുരേഷ് ഐ.എ.എസിന് അതൊന്നും തന്റെ സ്വപ്നങ്ങൾക്ക് മുമ്പിൽ തടസ്സമായില്ല .

എന്നും അവഗണനയോടെ കാണുന്ന വയനാടൻ ജനതയുടെ മുന്നേറ്റത്തിന്റെ മറ്റൊരധ്യായം, തൊഴു കൈയ്യോടെ നിന്ന മാതാപിതാക്കൾക്ക് ഇനി അഭിമാനത്തോടെ നിവർന്ന് നിൽക്കാൻ അവസരമൊരുക്കി കൊടുത്തവൾ.
വയനാടൻ ജനത ചികിൽസക്കും മറ്റാവശ്യങ്ങൾക്കും ആശ്രയിക്കുന്ന കോഴിക്കോട് ജില്ലയുടെ തന്നെ അസിസ്റ്റന്റ് കളക്ടർ ആയത് മറ്റൊരും മാറ്റത്തിന്റെ തുടക്കമാണെന്ന് വയനാട്ടുകാർക്ക് അഭിമാനിക്കാം അനുഭവ തീയ്യിൽ വളർന്ന ശ്രീ ധന്യാ സുരേഷ് . ഐ.എ.എസ് സാധാരണക്കാർക്ക് ആശ്വാസമാകും എന്ന് നമുക്ക് പ്രത്യാശിക്കാം

Related Articles

Back to top button