KeralaLatest

നാളെ ആകാശത്ത് മൂണിനെ സൂപ്പറായി കാണാം

“Manju”

പി വി.എസ്

മലപ്പുറം :വീട്ടിലിരുന്ന് മുഷിഞ്ഞവരാണോ ..നിരാശരാകേണ്ട .നാളെ രാത്രിയിൽ ആകാശത്തേക്കു നോക്കിയാൽ ‘സൂപ്പർമൂണി’നെ കാണാം.ഭൂമിയോട് ഏറ്റവും അടുത്തു വരുന്ന ചന്ദ്രനാണ് സൂപ്പർമൂൺ. ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമായ ചന്ദ്രൻ ഭൂമിയെ ചുറ്റുന്നത് കൃത്യമായ വൃത്താകൃതിയിലല്ല .അൽപം ദീർഘവൃത്താകൃതിയിലാണ് .അതിനാൽ ചന്ദ്രൻ ഭൂമിക്ക് ഏറ്റവും അടുത്തും അകന്നും വരുന്ന സമയമുണ്ടാകും .ഇതാണ് സൂപ്പർമൂൺ.ഇനി ഈ പ്രതിഭാസം കാണാൻ അടുത്ത വർഷം ഏപ്രിൽ 27വരെ കാത്തിരിക്കണം .ഏറ്റവും അടുത്തു വരുന്നതിനാൽ ഇതിന് വലുപ്പവും പ്രകാശവും കൂടുതലായിരിക്കുമെന്ന് അസ്ട്രോണമേഴ്സ് സൊസൈറ്റി ജോയിൻറ് കൺവീനർ ഉണിക്കൃഷ്ണൻ മംഗലശ്ശേരി അഭിപ്രായപ്പെട്ടു

Related Articles

Back to top button