Kerala

പാറശാലയിൽ അധ്യാപകരുടെ ‘കൃഷി ചലഞ്ച്‌’

“Manju”

 

ശശീന്ദ്രദേവ് കെ

പാറശാലയിൽ കേരളാ സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ അധ്യാപകർ ‘കൃഷി ചലഞ്ച്‌’ തുടങ്ങി. തരിശുരഹിത ഭൂമികൾ കണ്ടെത്തി കാർഷികവൃത്തിക്ക് അധ്യാപകരെ സജ്ജരാക്കുന്നതിന്റെ ഭാഗമായി പാറശാല മുരിയങ്കരയിൽ ഡാലുംമുഖം സർക്കാർ എൽ.പി സ്കൂൾ അധ്യാപകൻ വിജയകുമാറിന്റെ ഇരുപത് സെന്റ് കൃഷിഭൂമിയിലാണ് ആദ്യഘട്ടത്തിൽ കൃഷിയിറക്കിയത്. പാറശാല എം.എൽ.എ സി.കെ. ഹരീന്ദ്രൻ ചലഞ്ച് ഉത്‌ഘാടനം ചെയ്തു.

ജൈവവളപ്രയോഗമാണ് അവലംബിക്കുന്നത്. ചലഞ്ചിന്റെ ഭാഗമായി പാറശാല വിദ്യാഭ്യാസ ഉപജില്ലയിലെ കെ എസ് ടി എ അംഗങ്ങൾ വീട്ടുമുറ്റത്തും പറമ്പിലും കൃഷിയിറക്കും. കൃഷി രീതികളെക്കുറിച്ച് അധ്യാപകർക്ക് ഓൺലൈനായി പരിശീലനം നൽകാനും പദ്ധതിയുണ്ട്.

കൃഷി തല്പരരായ അധ്യാപകരുടെ സേവനവും കൃഷിഭവന്റെ സഹായവും തേടും. അധ്യാപകരുടെ ഭൂമിയോടൊപ്പം പാട്ടത്തിനും ഭൂമി കണ്ടെത്തും .നെല്ല്, വാഴ, മരിച്ചീനി, ചേന, ചേമ്പ്, വിവിധയിനം പച്ചക്കറികൾ എന്നിവയാടൊപ്പം സംയോജിത കൃഷിയുടെ ഭാഗമായി മത്സ്യം, കോഴി, താറാവ്, എന്നിവയുടെ പരിപാലനവും കൃഷിക്ക് അനുബന്ധമായി ചെയ്യും.

Related Articles

Back to top button