KeralaLatest

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്കയ്ക്കും കാറ്റിനും സാധ്യത. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

മഴയോടൊപ്പം ചില ഇടങ്ങളില്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും ജാഗ്രതാ മുന്നറിപ്പുണ്ട്. ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള പ്രദേശങ്ങളിലും മലയോര മേഖലകളിലും കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത നിര്‍ദ്ദേശം പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികള്‍ക്കും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ വിഭാഗം അറിയിച്ചു.

Related Articles

Back to top button