KeralaLatest

പെട്രോൾ ഡീസൽ തീരുവ വർദ്ധനവിനെതിരെ പ്രതിഷേധം ഇരമ്പുന്നു

“Manju”

ജ്യോതിനാഥ് കെ പി

ആഗോള വിപണി അനുസരിച്ചാണ് ഇന്ത്യയിൽ എണ്ണ വില നിശ്ചയിക്കുന്നത്. ഇതിന്റെ സ്വതന്ത്ര അവകാശം എണ്ണ കമ്പനികൾക്കാണ്. ഇപ്പോഴത്തെ ക്രൂഡോയിൽ വില അനുസരിച്ച് 10 രൂപയോളം കുറവ് പെട്രോളിനും ഡീസലിനും ഉണ്ടാകേണ്ടതായിരുന്നു. ഈ സമയത്ത് കേന്ദ്രസർക്കാർ അതിന്റെ പ്രയോജനം പൊതു ജനങ്ങളിൽ എത്തിക്കാതെ അധിക എക്സൈസ് തിരുവയും സെസുമായി ജനങ്ങളെ പിഴിയുന്ന നടപടികളാണ് സ്വീകരിക്കുന്നത്. ഈ നടപടികൾക്കെതിരെ എ ഐ വൈ എഫ് പോത്തൻകോട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോത്തൻകോട് പെട്രോൾപമ്പിൽ ചേർന്ന പ്രതിഷേധയോഗം സിപിഐ ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി സഖാവ് എം എ ഷുക്കൂർ ഉദ്ഘാടനം ചെയ്തു .എഐവൈഎഫ് നെടുമങ്ങാട് മണ്ഡലം പ്രസിഡണ്ട് സഖാവ്, അഭിൻ ദാസ് പോത്തൻകോട് എൽ സി സെക്രട്ടറി സഖാവ് ജയകൃഷ്ണൻ സഖാക്കൾ ഹരികൃഷ്ണൻ, മിനിഷ് , അജിൻഷാ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button