IndiaLatest

ദക്ഷിണാഫ്രിക്കന്‍ ഏകദിന പരമ്പരയില്‍ നിന്നും പിന്മാറി കോഹ്‌ലി

“Manju”

മുംബൈ: ദക്ഷിണാഫ്രിക്കയില്‍ നടക്കാനിരിക്കുന്ന പരമ്പരയിലെ ഏകദിനങ്ങളില്‍ നിന്നും കോഹ്‌ലി പിന്മാറി. ആദ്യം നടക്കാനിരിക്കുന്ന മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ക്ക് ശേഷം കോഹ്‌ലി നാട്ടിലേക്ക് തിരിക്കും. ഇതോടെ രോഹിത് ശര്‍മ്മയുടെ ടീമിനൊപ്പം കോഹ്‌ലി ഉണ്ടാകില്ലെന്ന് ഉറപ്പായി. ജനുവരി മാസത്തില്‍ ഒരു ഇടവേള വേണമെന്ന് കോഹ്‌ലി  ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ ഏകദിന പരമ്പരയില്‍ ടീം ഇന്ത്യക്കൊപ്പം വിരാട് കോഹ്‌ലിയുണ്ടാകില്ല എന്നാണ് ഔദ്യോഗിക അറിയിപ്പ്.

പരമ്പരയ്‌ക്ക് തൊട്ടുമുന്‍പ് ഏകദിന നായകസ്ഥാനത്തുനിന്നും ബി.സി.സി.ഐ കോഹ്‌ലിയെ മാറ്റി രോഹിത് ശര്‍മ്മയെ നിശ്ചയിച്ചിരുന്നു. മുന്നേ ടി20 നായകസ്ഥാനത്തുനിന്നും കോഹ്‌ലി സ്വയം പിന്മാറിയതിന് പിന്നാലെയാണ് ഏവരേയും അത്ഭുതപ്പെടുത്തിയ തീരുമാനം ക്രിക്കറ്റ് ബോര്‍ഡ് എടുത്തത്.

രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലാണ് ടീം ഇന്ത്യ ഏകദിനങ്ങള്‍ക്കിറങ്ങുന്നത്. തുടര്‍ന്ന് മൂന്ന് ടെസ്റ്റുകളും കളിക്കും. നിലവില്‍ ടെസ്റ്റ് മത്സരങ്ങളുടെ നായകനാണ് വിരാട് കോഹ്‌ലി. ഇതിനിടെ രോഹിത് ശര്‍മ്മയ്‌ക്ക് പരിശീലനത്തിനിടെ പരിക്കേറ്റതോടെ ആദ്യ ടെസ്റ്റിനിറങ്ങില്ലെന്ന വാര്‍ത്തയും വരുന്നുണ്ട്.

Related Articles

Back to top button