KeralaLatest

വസൂരിയെ നാടു കടത്തിയിട്ട് ; നാല്പതു വര്‍ഷം

“Manju”

റ്റി. ശശിമോഹന്‍

 

ലോകമാകെ ഭയപ്പെട്ടിരുന്ന മഹാമാരിയായിരുന്നു വസൂരി എന്ന വൈറസ് ബാധ. ഇന്ന് കൊറോണയെ എന്നതുപോലെ, വസൂരിയേയും പേടിച്ചു കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു.

ആ മഹാരോഗം ലോകത്തുനിന്നും ഇല്ലാതായിട്ട് ഇന്ന് 40 വര്‍ഷം തികയുന്നു. 1980 മെയ് 8 നായിരുന്നു വസൂരി വിമുക്തമായി എന്ന് ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനം ഉണ്ടായത്. എന്നാല്‍ ഇതിന് മൂന്നു വര്‍ഷം മുമ്പുതന്നെ ഇന്ത്യ വസൂരി മുക്തമായിരുന്നു. 1977 ഏപ്രില്‍ 23 ന് ആയിരുന്നു പ്രഖ്യാപനം ഉണ്ടായത്. അതിനു മുമ്പുള്ള വര്‍ഷങ്ങളിലെല്ലാം ഇന്ത്യയില്‍ നൂറുകണക്കിന് വസൂരി രോഗികള്‍ ഉണ്ടായിരുന്നു.

വസൂരി വൈറസിനെ നാം തുരത്തിയത് സാര്‍വ്വത്രികമായ വാക്സിനേഷന്‍ കൊണ്ടായിരുന്നു. എത്രയോ വര്‍ഷത്തെ പരിശ്രമത്തിന്റെ ഫലമായിരുന്നു. വസൂരി വാക്സിന്റെ വിജയം പഴയ തലമുറയില്‍പെട്ടവരുടെ കൈയ്യില്‍ ഈ വാക്സിന്റെ അടയാളങ്ങള്‍ കാണാം.

വസൂരി പല കാലങ്ങളായി ലക്ഷകണക്കിനു പേരെ കൊന്നൊടുക്കി, രക്ഷപെട്ട പലര്‍ക്കും വൈകല്യങ്ങളുണ്ടായി. മുഖത്തു വസൂരിക്കലകള്‍ സ്ഥിരമായി നിലനിന്നു. പലയിടത്തും കുടുംബങ്ങളിലും തറവാടുകളിലും ആളുകള്‍ ചത്തൊടുങ്ങി ഇല്ലാതായി. ഒട്ടേറെ കുട്ടികള്‍ അനാഥരായി. ഇന്നത്തെപ്പോലെ പുതിയൊരു ജീവിതക്രമം ഉണ്ടായി.

പകർച്ചവ്യാധിയായ വസൂരിക്ക് (സ്‌മോൾ പോക്സ് )മലയാളത്തിൽ അകമലരി എന്നും പേരുണ്ട്)വരിയോല മൈനർ, വരിയോല മേജർ എന്നീ വൈറസുകൾ ആണ് ഈ രോഗത്തിനു കാരണം.

ശരീരത്തിൽ ചർമ്മത്തിലെ ചെറിയ രക്തക്കുഴലുകളിൽ കേന്ദ്രീകരിക്കുകയും കുടുന്നുപൊങ്ങി കുമിളകൾ ആയി പുറത്തേക്ക് വരുകയും, ചലം നിറഞ്ഞ ഇവ പൊട്ടുകയും ചെയ്യും. സ്മോൾ പോക്സ് എന്ന പേര് പതിനഞ്ചാം നൂട്ടണ്ടിൽ ബ്രിട്ടനിൽ ആദ്യമായി ഉപയോഗിക്ക “ഗ്രേറ്റ് പോക്സുമായി” (സിഫിലിസ്) വേർതിരിക്കാനായിരുന്നു.1977 ഒക്റ്റോബർ 26-നാണ് സ്വാഭാവികമായി ഉണ്ടാകുന്ന അവസാന വസൂരീ രോഗബാധയുണ്ടായത്.

ഉദ്ദേശം ബി.സി. 10,000-ൽ ആണത്രേ വസുരി മനുഷ്യരെ ബാധിക്കാൻ തുടങ്ങിയത്. ഈ അണുബാധയുടെ ഏറ്റവും ആദ്യത്തെ തെളിവ് റാംസെസ് അഞ്ചാമന്റെ മമ്മിയുടെ ശരീരത്തിലുണ്ടായിരുന്ന കുമിളയോടെ തടിച്ച പാടുകളാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന വർഷങ്ങളിൽ നാലു ലക്ഷം പേരെ വീതം ഓരോ വർഷവും ഈ അസുഖം യൂറോപ്പിൽ കൊല്ലുന്നുണ്ടായിരുന്നുവത്രേ. ഭരണത്തിലിരിക്കുകയായിരുന്ന അഞ്ച് രാജ്യത്തലവന്മാരും ഈ പട്ടികയിൽ പെടും.

ആകെ അന്ധതയുടെ മൂന്നിലൊന്നും വസൂരി കാരണമായിരുന്നുവത്രേ. രോഗം ബാധിച്ചവരിൽ 20–60% ആളുകൾ (കുട്ടികളിൽ 80%-ലധികം) മരിച്ചുപോയിരുന്നു.

ഇരുപതാം നൂറ്റാണ്ടിൽ 30 കോടിക്കും 50 കോടിക്കും ഇടയിൽ ആൾ ഈ അസുഖം ബാധിച്ച് മരിച്ചിട്ടുണ്ട്.

1967-ൽ പോലും ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ഒന്നരക്കോടി പേർക്ക് രോഗം ബാധിക്കുകയും ഇരുപതു ലക്ഷത്തിലധികം പേര് മരിയ്ക്കുകയും ചെയ്തിരുന്നു.

പത്തൊൻപതാം നൂറ്റാണ്ടിലെയും ഇരുപതാം നൂറ്റാണ്ടിലെയും പ്രതിരോധക്കുത്തിവയ്പ്പ് പരിപാടികളുടെ ഫലമായി 1979-ൽ വസൂരി നിർമാർജ്ജനം ചെയ്യപ്പെട്ടതു ഇതുവരെ രണ്ട് സാംക്രമിക രോഗങ്ങളെ മാത്രമേ തുടച്ചു നീക്കാൻ മനുഷ്യർക്ക് സാധിച്ചിട്ടുള്ള വസൂരിയാണ് ഇതിലൊന്ന്. റിൻഡർപെസ്റ്റ് എന്ന അസുഖം 2011-ൽ ഇല്ലാതെയാക്കിയതായി പ്രഖ്യാപിച്ചതാണ് ഇത്തരത്തിലെ രണ്ടാമത്തെ സംഭവം

ചെറുകാടിന്റെ ജീവിതപാതയിലും ഇ എം എ ആത്മകഥയായതിന്റെ രചനകളിലുമൊക്കെ വസൂരിയെക്കുറിച്ചു പരാമർശങ്ങളുണ്ട്. കാക്കനാടൻ വസൂരി എന്ന പേരിൽ നോവൽ എഴുതിയിട്ടുണ്ട്. എൻ എസ്‌ മാധവന്റെ ലന്തൻ ബത്തേരയിലെ ലുത്തിനിയകൾ എന്ന നോവലിലുമുണ്ട് വസൂരിയെക്കുറിച്ച്‌ പരാമർശം ‘ഇരുനാവൂരി’ എന്ന അധ്യായത്തിൽ ചെറുകാട് വസൂരിബാധിതനായ കുഞ്ഞമ്മാമനെ കാണാൻ ചെല്ലുന്ന വിവരം ഹൃദയസ്‌പൃക്കായി വിവരിക്കുന്നുണ്ട്.

സാർസ്, മെർസ്, എച്ച്1എൻ1, ഹാന്റാ, ഡെങ്കി, ചിക്കുൻഗുനിയ, എബോള നിപ എന്നിവയൊക്കെ നിലനിൽക്കുന്നതിന് ഇടയിലേക്കാണ് ഇപ്പോൾ ചൈനയിൽ നിന്ന് കൊറോണയുടെ വരവ് ലോകം ഇതിനു മുമ്പും ഇതിനേക്കാൾ ഗുരുതരമായ വൈറസ് ബാധയ്ക്കും ആൾ നാശത്തിനും സാക്ഷ്യം വഹിച്ചിട്ടുണ്ട്. വസൂരിയുടെ ചരിത്രം അത്തരത്തിലൊന്നാണ്

ഏതാണ്ട് രണ്ടു ലക്ഷം വർഷങ്ങളായി മനുഷ്യൻ ഭൂമുഖത്ത് പാർപ്പുറപ്പിച്ചിട്ട്. വൈറസുകളുടെ ചരിത്രത്തിനും അത്രത്തോളം തന്നെ പഴക്കം കാണും. എന്നാൽ വൈറസുകൾ മൂലമുള്ള പകർച്ചവ്യാധികൾ അനേകമാളുകളെ കൊന്നൊടുക്കുന്ന സാഹചര്യമുണ്ടായത് നവീനശിലായുഗം മുതലാണ്.

ഏതാണ്ട് 12000 വർഷം മുൻപ് ഇന്ത്യയിലും യൂറോപ്പിലും ആഫ്രിക്കയുടെ വടക്കേ അറ്റത്തുമായി ഉൽഭവിച്ച വസൂരി വൈറസുകൾ പിന്നീട് ലോകം മുഴുവൻ പടർന്നുപിടിച്ചു. ഇവയിൽ പക്ഷേ ഏറ്റവുമധികം ആളുകളെ കൊന്നത് 1918-19 കാലഘട്ടത്തിൽ ലോകത്തൊട്ടാകെ പടർന്നുപിടിച്ച സ്പാനിഷ് ഫ്ളൂ ആയിരുന്നു. ഒരു വർഷം കൊണ്ട് ഏതാണ്ട് അഞ്ചു കോടി ആളുകളാണ് ഈ അണുബാധയിൽ മരിച്ചത്.

വൈറസുകളുടെ ലോകത്തേക്ക് ഇന്ത്യയുടെ സംഭാവനയാണ് വസൂരി വൈറസ് എന്നാണ് കരുതുന്നത് . ഏതാണ്ട് 11000 വർഷങ്ങൾക്കു മുൻപ് ഇന്ത്യയിൽ വച്ചാണ് എലികളിൽ നിന്ന് മനുഷ്യരിലേക്ക് ഈ വൈറസ് എത്തിയത് എഡ്വേർഡ് ജെന്നർ വികസിപ്പിച്ചെടുത്ത വാക്സിനാണ് വസൂരി നിർമാർജ്ജനം ചെയ്യാൻ സഹായിച്ചത്.

വാക്സിനേഷൻ കണ്ടുപിടുത്തത്തിനുള്ള പ്രചോദനം യൂറോപ്പിന് കിട്ടിയത് ഇസ്താംബൂളിൽ നിന്നായിരുന്നു. വസൂരി തടയുന്നതിന് വസൂരി ബാധിച്ചവരുടെ ശരീരത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ചലം രോഗമില്ലാത്തവരുടെ ശരീരത്തിൽ കുത്തിവയ്ക്കുന്ന രീതി-വാരിയോളേഷൻ ഇസ്താംബൂളിൽ നിലനിന്നിരുന്നു.

കുട്ടിയായിരിക്കെ വാരിയോളേഷൻ ലഭിച്ച ഒരാളായിരുന്നു എഡ്വേർഡ് ജെന്നർ. അദ്ദേഹത്തിന്റെ നാട്ടിൽ നിലനിന്ന ഒരു വിശ്വാസമുണ്ടായിരുന്നു. താരതമ്യേന നിസ്സാരമായി മനുഷ്യനിൽ വന്നുപോകുന്ന ഗോവസൂരി എന്ന രോഗം വന്നവർക്ക് പിന്നീട് ഗുരുതരമായ വസൂരിരോഗം വരുന്നില്ല എന്ന കാര്യം. ഈ അറിവുപയോഗിച്ച് വസൂരിയെ തടഞ്ഞുകൂടേ എന്ന ആശയം അദ്ദേഹത്തിന്റെ മനസ്സിലുദിച്ചു. ഇതാണ് പിന്നീട് വാക്സിനേഷൻ ആയി മാറിയത്. അടുത്തതായി കണ്ടെത്തിയ വാക്സിൻ പേവിഷബാധയ്ക്കെതിരെ ലൂയി പാസ്റ്റർ വികസിപ്പിച്ചെടുത്തതായിരുന്നു.

Related Articles

Back to top button