KeralaLatest

പുതുവത്സരത്തില്‍ വലിയ പലിശ ഇളവ് പ്രഖ്യാപിച്ച്‌ കെഎഫ്സി

“Manju”

സിന്ധുമോൾ. ആർ

പുതുവര്‍ഷത്തില്‍ പലിശ കുറച്ച്‌ കെഎഫ്സി.3 മാസംകൊണ്ട് നല്‍കുന്നത് 1600 കോടി രൂപയാണ്. 2020ലെ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ വ്യവസായിക, സാമ്ബത്തിക രംഗത്തു നിരവധി ഉത്തേജന പാക്കേജുകള്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് ഈ ഓഫര്‍. 8 ശതമാനം മുതല്‍ ബേസ് റേറ്റിലായിരിക്കും വായ്പകള്‍ നല്‍കുന്നത്.

കെഎഫ്സിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കുന്നത്.വായ്പ അനുവദിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനായി അപേക്ഷകര്‍ ഇനിമുതല്‍ ഓഫിസില്‍ നേരിട്ട് ഹാജരാകേണ്ടതില്ല. വിഡിയോ കോണ്‍ഫറന്‍സിലൂടെ ആസ്ഥാന മന്ദിരത്തിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി നേരിട്ട് അഭിമുഖം നടത്തി വായ്പാകാര്യത്തില്‍ ഉടന്‍ തീരുമാനം അറിയാനാകും.

Related Articles

Back to top button