KeralaLatest

സ്നേഹാദരങ്ങൾ അർപ്പിച്ച് കഴക്കൂട്ടം പ്രസ്സ് ക്ലബ് മാതൃകയായി.

“Manju”

 

അഖിൽ ജെ എൽ

മഹാമാരിയ്ക്ക് എതിരെ പ്രതിരോധം തീർത്ത പ്രദേശത്തെ ആരോഗ്യ പ്രവർത്തകരുടേയും പോലീസ് ഉദ്യോഗസ്ഥരുടേയും പ്രതിനിധികൾക്ക് കഴക്കൂട്ടം പ്രസ്സ് ക്ലബ്ബിൻ്റെ ആദരം

കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെൻററിൽ മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിച്ച “കാവൽ 2020 ” എന്ന പരിപാടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

പ്രതിരോധത്തിൽ പങ്കാളികളായ ആരോഗ്യ പ്രവർത്തകരുടെ പ്രതിനിധികളായ
മെഡിക്കൽ കോളേജ് സൂപ്രണ്ട്
ഡോ: ഷർമദ്,
പോത്തൻകോട് പ്രാഥമികാരോഗ്യ കേന്ദ്രം സീനിയർ മെഡിക്കൽ ഓഫീസർ
ഡോ: നിമ്മി. കെ.പൗലോസ്,
മംഗലപുരം പ്രാഥമികാരോഗ്യ കേന്ദ്രം
സീനിയർ മെഡിക്കൽ ഓഫീസർ
ഡോ: മിനി. പി. മണി,അണ്ടൂർക്കോണം പ്രാഥമികാരോഗ്യകേന്ദ്രം സീനിയർ മെഡിക്കൽ ഓഫീസർഡോ: രമ,പാങ്ങപ്പാറ ഹെൽത്ത് സെൻ്റർ ,സീനിയർ മെഡിക്കൽ ഓഫീസർ ഡോ: അജിത്ത് ചക്രവർത്തി, ജനറൽ ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ. ഡോ: നജീബ്. എസ്
പുതുക്കുറുച്ചി പ്രാഥമികാരോഗ്യകേന്ദ്രം സീനിയർ മെഡിക്കൽ ഓഫീസർ ഡോ: ഗോഡ് ഫ്രീ ലോപ്പസ്, ചേരമാൻതുരുത്ത് ആയൂർവേദ ഡിസ്പെൻസറി സീനിയർ മെഡിക്കൽ ഓഫീസർ ഡോ: ഷർമദ് ഖാൻ എന്നിവരും
പ്രതിരോധ പ്രവർത്തനത്തിൽ സജീവമായിരുന്ന പ്രദേശത്തെ പോലീസ് ഉദ്യോഗസ്ഥകരുടെ പ്രതിനിധികളായി എത്തിയ കഴക്കൂട്ടം അസിസ്റ്റൻറ് കമ്മീഷണർ ഓഫ് പോലീസ് ആർ. അനിൽകുമാറും
കഴക്കൂട്ടം ഇൻസ്പെക്ടർ ഓഫ് പോലീസ് പ്രവീൺ ജെ. എ എസ് എന്നിവരും മന്ത്രിയിൽ നിന്നും കഴക്കൂട്ടം പ്രസ്സ് ക്ലബിൻ്റെ സ്നേഹോപഹാരങ്ങൾ ഏറ്റുവാങ്ങി.

കോവിഡ് പ്രതിരോധ സംഘത്തോടൊപ്പം അനേകായിരങ്ങൾക്ക് കാരുണ്യ ഹസ്തവുമായെത്തിയ
ആബല്ലൂർ എം. ഐ.ഷാനവാസിനും
പ്രസ്സ് ക്ലമ്പ് നൽകിയ സ്നേഹോപഹാരം മന്ത്രി നല്കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴക്കൂട്ടം പ്രസ്സ് ക്ലബ് അംഗങ്ങൾ നല്കിയ പതിനായിരം രൂപയുടെ ചെക്ക് ചടങ്ങിൽ വെച്ച് മന്ത്രിക്ക് കൈമാറി.

പ്രസ്സ് ക്ലബ് പ്രസിഡൻ്റ് ജി.സുരേഷ് കുമാർ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ സെക്രട്ടറി എം.എം.അൻസാർ സ്വാഗതം പറഞ്ഞു.

Related Articles

Back to top button