IndiaLatest

വേറിട്ട ശപഥവുമായി 62കാരന്‍ ; കുളിച്ചിട്ട് 22 വര്‍ഷം

“Manju”

ഒരു കാര്യം സാധിക്കുന്നതിനായി ശപഥമെടുക്കുന്നവര്‍ ഒരുപാടുണ്ട്. എന്നാല്‍ വ്യത്യസ്തമായ ഒരു ശപഥമാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
ഫഹദ് ഫാസില്‍ ചിത്രമായ ‘മഹേഷിന്റെ പ്രതികാര’ത്തിലെ മഹേഷിന്റെ ശപഥത്തെ വെല്ലും ബീഹാറില്‍ നിന്നുള്ള ഒരു 62കാരന്റെ ശപഥം. ഗോപാല്‍ഗഞ്ച് ജില്ലയിലെ ബൈകുന്ത്പൂര്‍ ഗ്രാമത്തില്‍ നിന്നുള്ള ധരംദേവ് റാം എന്ന 62കാരന്‍ കുളിച്ചിട്ട് 22 വര്‍ഷമായി.
തന്റെ നാല്പതാം വയസ്സില്‍ എടുത്ത ഒരു ശപഥമാണ് വര്‍ഷങ്ങളായി ധരംദേവ് റാം കുളിക്കാതിരിക്കാന്‍ കാരണമായിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍, ഭൂമി തര്‍ക്കങ്ങള്‍, കൊലപാതകങ്ങള്‍ എന്നിവ പൂര്‍ണ്ണമായും എന്ന് അവസാനിക്കുന്നുവോ അന്നേ താന്‍ കുളിക്കുകയുളളൂ എന്നതാണ് അദ്ദേഹത്തിന്റെ ശപഥം. തന്റെ ശപഥം ഒരു തരത്തിലും തെറ്റിക്കാന്‍ ധരംദേവ് അനുവദിച്ചിട്ടില്ല.
ബംഗാളിലെ ജഗ്ദാലിലെ ഒരു ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ പെട്ടന്നൊരു ദിവസം ഭക്ഷണവും കുളിയും ഉപേക്ഷിക്കുകയായിരുന്നു. കുളിക്കാതെ ജോലിയ്‌ക്ക് വരുന്നതിനെ തുടര്‍ന്ന് ഫാക്ടറിയില്‍ നിന്നും ധരംദേവിനെ പിരിച്ചുവിട്ടു. എന്നാല്‍ കുളിക്കില്ല എന്ന ശപഥം തെറ്റിക്കാന്‍ ഇയാള്‍ തയ്യാറായിരുന്നില്ല. 2003ല്‍ അദ്ദേഹത്തിന്റെ ഭാര്യ മായാദേവി മരിച്ചു. 2022 ജൂലൈ 7 ന് മകനും മരണമടഞ്ഞു. എന്നാല്‍ ശപഥം തെറ്റിക്കാന്‍ ധരംദേവ് തുനിഞ്ഞില്ല. മരണാനന്തര കര്‍മ്മങ്ങള്‍ ഇയാള്‍ കുളിക്കാതെയാണ് നടത്തിയത്.

Related Articles

Check Also
Close
Back to top button