Kerala

മൂന്ന് ദിവസം കൊണ്ട് ഒരു ആരോഗ്യ കേന്ദ്രം

“Manju”

പ്രജീഷ് വള്ളായി

മൂന്ന് ദിവസം കൊണ്ട്‌ മുത്തങ്ങയിൽ ജില്ലാ നിർമ്മിതി കേന്ദ്രം പണിതുയർത്തിയത്‌ സുസജ്ജമായ ഒരു ആരോഗ്യ കേന്ദ്രം. ഇത്‌ പണിയാൻ വേണ്ടി അധ്വാനിച്ച മുഴുവൻ തൊഴിലാളികൾക്കും അഭിനന്ദനവും നന്ദിയും കടപ്പാടും അറിയിക്കുന്നു.

മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക്‌ ആരോഗ്യ പരിശോധനയും മറ്റ്‌ സേവനങ്ങളും നൽകാനായി മുത്തങ്ങയിൽ ഫെസിലിറ്റേഷൻ സെന്റർ പണിതുയർത്തിയത്‌ വെറും മൂന്ന് ദിവസം കൊണ്ടാണ്‌. രണ്ടായിരത്തി അഞ്ഞൂറ്‌ സ്ക്വയർ ഫീറ്റിൽ എല്ലാ സൗകര്യങ്ങളോടും കൂടി ഈ കേന്ദ്രം ഒരുക്കിയത്‌ ജില്ലാ നിർമ്മിതി കേന്ദ്രം ആണ്‌. ഇങ്ങനെയാണ്‌ നമ്മൾ അതിജീവനത്തിന്റെ ഏടുകൾ തീർക്കുന്നത്‌.

ഈ കേന്ദ്രം പണിതുയർത്താൻ പ്രയത്നിച്ച ജില്ലാ നിർമ്മിതി കേന്ദ്രം അധികൃതർക്ക്‌ അഭിനന്ദനങ്ങൾ.

 

Related Articles

Back to top button