KeralaLatest

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം അനുവദിച്ചു

“Manju”

കാസര്‍കോട്: പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നും കാസര്‍ഗോഡ് ജില്ലയിലെ ചെങ്കള മൗവ്വാറിലെ ഉമ്മുകുല്‍സുവിനും കണ്ണൂര്‍ ജില്ലയിലെ ചെറുകുന്ന് താവത്തെ കെ.നജലയ്ക്കും 3 ലക്ഷം രൂപ വീതവും, കാസറഗോഡ് ജില്ലയിലെ ഭദ്രടുക പുത്തൂരിലെ ഖലീല്‍ റഹ്മാന് 2,50,000/- രൂപയും, കണ്ണൂര്‍ ജില്ലയിലെ കുഞ്ഞിമംഗലത്തെ കെ.ജിഷ്ണുവിന് 1,50,000/- രൂപയും, കാസര്‍കോട് ജില്ലയിലെ വെസ്റ്റ് എളേരി പാലംതടത്തെ ലിസ്സി ജെയിംസ്, ചെറുവത്തൂര്‍ അച്ചാംതുരുത്തിയിലെ ലീലാവതി സി.വി, കണ്ണൂര്‍ ജില്ലയിലെ കുഞ്ഞിമംഗലത്തെ എന്‍.വിമല എന്നിവര്‍ക്ക് 1 ലക്ഷം രൂപ വീതവും, കാസര്‍കോട് ജില്ലയിലെ നിലേശ്വരം പള്ളിക്കരയിലെ ഇ കെ ബാലകൃഷ്ണന് 50,000/- രൂപയും കണ്ണൂര്‍ ജില്ലയിലെ രാമന്തളിയിലെ സി.കുഞ്ഞിരാമന് 25,000/- രൂപയും ചികിത്സാ ധനസഹായം അനുവദിച്ചു.
കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ശുപാര്‍ശ പ്രകാരമാണ് വൃക്ക സംബന്ധമായ അസുഖങ്ങള്‍കൊണ്ട് കഷ്ടത അനുഭവിക്കുന്ന ഉമ്മുകുല്‍സുവിനും നജലക്കും 3 ലക്ഷം രൂപയും കാന്‍സര്‍ സംബന്ധമായ അസുഖങ്ങള്‍കൊണ്ട് കഷ്ടത അനുഭവിക്കുന്ന ഖലീല്‍ റഹ്മാന്‍, കെ. ജിഷ്ണു, ലിസ്സി ജെയിംസ്, സി.വി ലീലാവതി, എന്‍.വിമല, ഇ.കെ.ബാലകൃഷ്ണന്‍, സി.കുഞ്ഞിരാമന്‍ എന്നിവര്‍ക്ക് 2,50,000/-,1,50,000/-,1,00,000/-,50,000/-,25,000/- രൂപയും ചികിത്സാ ധനസഹായം അനുവദിച്ചിട്ടുള്ളത്.

Related Articles

Back to top button