KeralaLatestUncategorized

ശബരിമല; തെളിവുകളുമായി മല അരയ മഹാസഭ

“Manju”

കോട്ടയം: മോന്‍സണ്‍ മാവുങ്കലിന്റെ ശേഖരത്തില്‍ ഉണ്ടായിരുന്ന ചെമ്പോല തിട്ടൂരത്തിന്റെ പേരിലുള്ള വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. ശബരിമലയിലെ മകരവിളക്ക് ആഘോഷം നടത്താനുള്ള അധികാരം മല അരയന്‍മാര്‍ക്കും പൂജയും വെടിവഴിപാടും നടത്താനുള്ള അധികാരം ചീരപ്പഞ്ചിറ കുടുംബത്തിനും ആണ് പന്തളം രാജാവ് നല്‍കിയിരുന്നത് എന്നാണ് ആ ചെമ്പോലയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ മോന്‍സണ്‍ മാവുങ്കലിന്റെ കൈവശമുള്ള മറ്റ് ‘പുരാവസ്തുക്കള്‍’ പോലെ, ഈ ചെമ്പോലയും വ്യാജമാണെന്നായിരുന്നു ബിജെപിയുടെ ആരോപണം.
ഈ വിവാദം കത്തി നില്‍ക്കുമ്പോള്‍ ആണ്, ശബരിമല ദ്രാവിഡ സംസ്‌കാരത്തിന്റെ ജീവിക്കുന്ന തെളിവുകളാണെന്ന വാദവുമായി മല അരയ മഹാസഭ രംഗത്ത് വരുന്നത്. ഐക്യ മല അരയ മഹാസഭയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ചരിത്രാന്വേഷകനും ആയ പികെ സജീവ് ഇത് സംബന്ധിച്ച്‌ ഫേസ്ബുക്കില്‍ ഒരു കുറിപ്പ് എഴുതുകയും ചില ചിത്രങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

Related Articles

Back to top button