KeralaLatest

ഇരിങ്ങാലക്കുടയിൽ വിശപ്പ് രഹിത കേരളം പദ്ധതിയിലൂടെ 20 രൂപക്ക് ഊണ്.

“Manju”

 

ബിന്ദുലാൽ

ഇരിങ്ങാലക്കുട ∙ സംസ്ഥാന സർക്കാരിന്റെ ‘വിശപ്പ്‌രഹിത കേരളം’ പദ്ധതി പ്രകാരം 20 രൂപയ്ക്ക് ഉൗണ് ലഭിക്കുന്ന ജനകീയ ഹോട്ടൽ നഗരത്തിലും പ്രവർത്തനം ആരംഭിച്ചു.

നഗരസഭ ഓഫിസിന് സമീപത്തെ കൗസ്തൂഭം ഷോപ്പിങ് കോപ്ലംക്‌സിലാണ് ഹോട്ടൽ ആരംഭിച്ചത്. നിലവിൽ പാഴ്‌സൽ മാത്രം ലഭിക്കുന്ന ഹോട്ടലിന്റെ നടത്തിപ്പ് കുടുംബശ്രീക്കാണ്. ചോറ്, സാമ്പാർ, തോരൻ, അച്ചാർ എന്നിവയടങ്ങിയതാണ് ഉൗണ്. ഉച്ചയ്ക്ക് 12 മണി മുതൽ ഭക്ഷണം ലഭിക്കും.

നേരത്തെ ഓർഡർ ലഭിച്ചാൽ പ്രത്യേക മത്സ്യ–മാംസ വിഭവങ്ങളും മിതമായ നിരക്കിൽ ലഭിക്കും. ഗവ. ഗേൾസ് എൽപി സ്‌കൂൾ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സമൂഹ അടുക്കള കഴിഞ്ഞ ദിവസം നിർത്തിയതിനെ തുടർന്നാണ് നഗരസഭ ജനകീയ ഹോട്ടലിന് തുടക്കം കുറിച്ചത്. ഗവ. ഗേൾസ് സ്‌കൂളിൽ പാർപ്പിച്ചിരിക്കുന്ന അഗതികൾക്കും ഇവിടെ നിന്ന് ഭക്ഷണം നൽകും. നഗരസഭ അധ്യക്ഷ നിമ്യ ഷിജു ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ രാജേശ്വരി ശിവരാമൻ നായർ, സെക്രട്ടറി കെ.എസ്.അരുൺ തുടങ്ങിയവർ പ്രസംഗിച്ചു

Related Articles

Back to top button