KeralaLatestThiruvananthapuram

ഇ​ന്ത്യ​ക്ക​ക​ത്തേ​ക്കും പു​റ​ത്തേ​ക്കു​മു​ള്ള യാ​ത്ര​ക​ള്‍​ക്കു​ള്ള വീ​സ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍

“Manju”

സിന്ധുമോൾ. ആർ

ഇ​ന്ത്യ​ക്ക​ക​ത്തേ​ക്കും പു​റ​ത്തേ​ക്കു​മു​ള്ള യാ​ത്ര​ക​ള്‍​ക്കു​ള്ള വീ​സ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍ . ഓ​വ​ര്‍​സീ​സ് സി​റ്റി​സ​ണ്‍ ഓ​ഫ് ഇ​ന്ത്യ (ഒ​സി​ഐ) കാ​ര്‍​ഡ് ഉ​ള്ള​വ​ര്‍​ക്കും പേ​ഴ്സ​ണ്‍ ഓ​ഫ് ഇ​ന്ത്യ​ന്‍ ഒ​റി​ജി​ന്‍ (പി​ഐ​ഒ) കാ​ര്‍​ഡ് ഉ​ള്ള​വ​ര്‍​ക്കും മ​റ്റു വി​ദേ​ശി​ക​ള്‍​ക്കും ഇ​ന്ത്യ​യി​ലേ​ക്കു വ​രാ​മെ​ന്നു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അറിയിച്ചു. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​ന്ത്യക്ക​ക​ത്തേ​ക്കും പു​റ​ത്തേ​ക്കും യാത്രയ്ക്കു ത​ട​സ​മി​ല്ല.

ഇന്ത്യയിലേയ്ക്ക് വരുന്ന എല്ലാ യാത്രക്കാരും ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കൊറോണ, ക്വാറന്റൈന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്. പുതിയ ഇളവുകള്‍ പ്രകാരം, നിലവിലുള്ള എല്ലാ വിസകളും ഉടനടി പുനസ്ഥാപിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

വൈദ്യചികിത്സയ്ക്കായി ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന വിദേശ പൗരന്മാര്‍ക്ക് അവരുടെ മെഡിക്കല്‍ അറ്റന്‍ഡന്റുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ മെഡിക്കല്‍ വിസയ്ക്ക് അപേക്ഷിക്കാം. ബിസിനസ്, കോണ്‍ഫറന്‍സുകള്‍, തൊഴില്‍, പഠനം, ഗവേഷണം, മെഡിക്കല്‍ ആവശ്യങ്ങള്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി വിദേശ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ ഈ തീരുമാനം സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

Related Articles

Back to top button