IndiaLatest

സ്പെഷ്യൽ ട്രെയിനിൽ അധിക തുക ഈടാക്കിയെന്ന് തൊഴിലാളികൾ

“Manju”

സിന്ധുമോള്‍ ആര്‍

സൂററ്റിൽ നിന്ന് യു.പി യിലേക്ക് സര്‍വീസ് നടത്തിയ സ്പെഷ്യല്‍ ട്രെയിനിൽ അധിക തുക നല്‍കേണ്ടി വന്നുവെന്ന ആരോപണവുമായി കുടിയേറ്റ തൊഴിലാളികൾ. 630 രൂപ രേഖപ്പെടുത്തിയ ടിക്കറ്റിന് 750-800 രൂപ വരെ നൽകേണ്ടി വന്നുവെന്നാണ് മിക്ക തൊഴിലാളികളും ആരോപിക്കുന്നത്.

രാജ്യത്തിന്റെ വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് മടക്കിയെത്തിക്കാൻ കേന്ദ്രം ഇടപെട്ട് ‘ശ്രമിക് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തിയിരുന്നു. ഇതിന്റെ ടിക്കറ്റ് നിരക്ക് 85% കേന്ദ്രമാണ് വഹിക്കുന്നതെന്ന സർക്കാർ വാദം നിലനിൽക്കെയാണ് അധിക തുക ഈടാക്കിയെന്ന വാദവുമായി തൊഴിലാളികൾ എത്തിയിരിക്കുന്നത്.

Related Articles

Back to top button