KeralaLatest

3 സെക്കന്റ് റൂള്‍ ശ്രദ്ധിക്കണം ; വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

“Manju”

വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരള എംവിഡി. എന്താണ് ‘Tail Gating’ എന്നും എന്താണ് 3 സെക്കന്റ് റൂള്‍ എന്നും എംവിഡി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എന്താണ് ‘Tail Gating’ ?
റോഡില്‍ ഒരു വാഹനത്തിന്റെ തൊട്ടുപിറകില്‍ വളരെ ചേര്‍ന്ന് വണ്ടിയോടിക്കുന്നതാണ് Tail gating. ഇത് അത്യന്തം അപകടമുണ്ടാവാന്‍ സാധ്യതയുള്ള പ്രവര്‍ത്തിയാണ്. എപ്പോഴും ഒരു വാഹനത്തിന് പിറകില്‍ ‘Safe Distance ” ഉണ്ട് എന്ന് ഉറപ്പു വരുത്തുക. തന്റെ വാഹനം പോകുന്ന വേഗതയില്‍ പെട്ടെന്ന് ബ്രേയ്ക്ക് ചെയ്യേണ്ടി വരുമ്ബോള്‍ വാഹനം സുരക്ഷിതമായി നില്‍ക്കാന്‍ സാധ്യതയുള്ള ദൂരമാണിത്. ഇത് വാഹനത്തിന്റെ വേഗത, ബ്രേയ്ക്കിന്റെ എഫിഷ്യന്‍സി, ടയര്‍ തേയ്മാനം, വാഹനത്തിലുള്ള ലോഡ്, കാലാവസ്ഥ, റോഡ് കണ്ടീഷന്‍ എന്നിവ അനുസരിച്ച്‌ വ്യത്യാസപ്പെട്ടിരിക്കും.

3 സെക്കന്റ് റൂള്‍:
നമ്മുടെ റോഡുകളില്‍ 3 സെക്കന്റ് റൂള്‍ പാലിച്ചാല്‍ നമുക്ക് ‘Safe Distance’ ല്‍ വാഹനമോടിക്കാന്‍ കഴിയും.
മുന്‍പിലുള്ള വാഹനം റോഡിലുള്ള ഒരു പോയിന്റ് (അത് വശത്തുള്ള ഏതെങ്കിലും കാണുന്ന വസ്തു സൈന്‍ ബോര്‍ഡ്, ഏതെങ്കിലും ഇലക്‌ട്രിക് / ടെലിഫോണ്‍ പോസ്റ്റ്, അല്ലെങ്കില്‍ റോഡിലുള്ള മറ്റേതെങ്കിലും മാര്‍ക്കിങ്ങ് തുടങ്ങിയവ) പാസ് ആയതിനു ശേഷം മിനിമം 3 സെക്കന്റുകള്‍ക്ക് ശേഷമേ നമ്മുടെ വാഹനം അ പോയിന്റ് കടക്കാന്‍ പാടുള്ളൂ. ഇതാണ് 3 സെക്കന്റ് റൂള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മഴക്കാലത്ത് ഇത് 4 സെക്കന്റെങ്കിലും ആവണം.

 

Related Articles

Back to top button