Kerala

മറുനാട്ടില്‍ നിന്നു വരുന്നവർക്കായി അഴിയൂരില്‍ വിപുലമായ സജ്ജീകരണം

“Manju”

സുരേഷ് കുമാർ ,

വടകര : സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഇതര സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന അഴിയൂരുകാരെ വീടുകളില്‍ താമസിപ്പിക്കുന്നതിനും റെഡ് സോണില്‍ നിന്നു വരുന്നവരെ കൊറോണ കെയര്‍ സെന്ററിലേക്ക് മാറ്റി താമസിപ്പിക്കുന്നതിനും പദ്ധതി ആവിഷ്‌കരിച്ചു.

ഇതിനായി 100 പേര്‍ക്ക് താമസിക്കുന്നതിനു സൗകര്യം ഉള്ള കെട്ടിടങ്ങള്‍ കണ്ടെത്തി ജില്ലാകലക്ടറെ അറിയിച്ചു.

സംസ്ഥാന അതിര്‍ത്തി കടക്കുമ്പോള്‍ തന്നെ അഴിയൂരിലെ ഇതര സംസ്ഥാനക്കാരുടെ വിവരം പഞ്ചായത്തിന് ലഭിക്കുകയും തുടര്‍ന്ന് വാര്‍ഡ് തല ആരോഗ്യ പ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ മോണിറ്ററിങ് നടത്തി തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമാണ്. 295 പേര് നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 22 പേര്‍ അഴിയൂരില്‍ എത്തി. നാലു പേരെ കൊറോണ കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.

കുടുംബശ്രീ വഴി ഭക്ഷണവും സന്നദ്ധ സേനയില്‍ നിന്ന് വളണ്ടിയര്‍ സേവനവും കൊറോണ കെയര്‍ സെന്ററില്‍ നല്‍കുന്നതാണ്.
പഞ്ചായത്തില്‍ ചേര്‍ന്ന മാനേജ്‌മെന്റ് കമ്മറ്റി യോഗം പ്രവര്‍ത്തനം വിലയിരുത്തി. പഞ്ചായത്ത് പ്രസിഡണ്ട് വി.പി.ജയന്‍ അധ്യക്ഷത വഹിച്ചു. ചോമ്പാല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി പി സുമേഷ്, മെമ്പര്‍ അലി മനോളി, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, മെഡിക്കല്‍ ഓഫീസര്‍ കെ.അബ്ദുള്‍ നസീര്‍, വില്ലേജ് ഓഫീസര്‍ ടി.പി.റെനീഷ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.കെ.ഉഷ, വിഇഒ എം.വി.സിദ്ദിഖ്, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജയ്‌സണ്‍, പഞ്ചായത്ത് സ്റ്റാഫ് സജിത്ത്, സന്നന്ധ സേന പ്രതിനിധി സുബി തുടങ്ങിയവര്‍ പങ്കെടുത്തു, വിദേശത്ത് നിന്ന് ഉള്‍പ്പെടെ അഴിയൂരില്‍ എത്തുന്നവരുടെ നീരീക്ഷണം ആരോഗ്യ വകുപ്പ് ഉറപ്പ് വരുത്തുന്നതാണ്.

Related Articles

Back to top button