KeralaLatest

സുല്‍ത്താന്‍ ബത്തേരി ആശ്രമത്തില്‍ പൗര്‍ണ്ണമി സത്സംഗം നടത്തി.

“Manju”

സുല്‍ത്താന്‍ബത്തേരി : പൗർണ്ണമി പ്രാർത്ഥനയോടനുബന്ധിച്ച് ശാന്തിഗിരി ആശ്രമം സുൽത്താൻബത്തേരി ബ്രാഞ്ചിൽ സത്സംഗം നടത്തി. വയനാട് ഏരിയ ചീഫ് ജനനി അഭേദ ജ്ഞാനതപസ്വിനി മുഖ്യപ്രഭാഷണം നടത്തി. അഡ്വ. പി സുരേഷ് , കെ. കെ. സനൽ കുമാർ എന്നിവർ സംസാരിച്ചു.

ശാന്തിഗിരി വയനാട് ഏരിയയിൽ നിന്നും 2024 മാർച്ചില്‍ എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച, ശാന്തി മഹിമ, ഗുരുമഹിമ അംഗങ്ങളും വിദ്യാർത്ഥികളുമായ സച്ചിദൻ വി കെ , നിർമ്മലൻ വി , ഗായത്രി എം എച്ച് , ജനനിത്യൻ വി കെ, ജനദത്തൻ എം എസ് , പ്രജിൻ കെ സി, സൂര്യനന്ദ എ ബി, മംഗളവല്ലി, നന്മപ്രിയ എന്നീ 9 പേരെ അനുമോദിച്ചു. ജനനി അഭേദ ജ്ഞാന തപസ്വിനി ഉപഹാരങ്ങൾ സമ്മാനിച്ചു. പി കെ ജയരാജൻ, സില പി കെ, സിന്ധു മോഹൻ എന്നിവർ നേതൃത്വം നൽകി.

Related Articles

Check Also
Close
Back to top button