KeralaLatest

വയനാട് കളക്ടറെ ആദരിച്ച്, മാതൃദിനത്തിൽ സച്ചിൻ ടെൻഡുൽക്കർ

“Manju”

കൽപ്പറ്റ: മദേഴ്സ് ഡേയിൽ കോവിഡ് -19 പ്രതിരോധത്തിന്റെ മുന്നണിയിലുള്ള അമ്മമാരെ ആദരിച്ച് സംസാരിക്കുന്നതിനിടയിലാണ് വയനാട് ജില്ലാ കളക്ടർ Dr. അദീല അബ്ദുള്ളയെ വീഡിയോ കോൾ മുഖേന ബന്ധപ്പെട്ടത്.

കർണ്ണാടകവും തമഴ്നാടുമായി അതിർത്തി പങ്കിടുന്ന വയനാട് ജില്ലയിലെ ശ്രമകരമായ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മുലയൂട്ടുന്ന കുഞ്ഞടക്കം 3 കുട്ടിയുടെ അമ്മയായ കളക്ടർ എങ്ങനെ യോജിപ്പിച്ച് കൊണ്ട് പോകുന്നു എന്ന സച്ചിന്റെ സംശയത്തിന് കുടുംബവും ജോലിയും ഒരുമിപ്പിച്ച് കൊണ്ട് പോകുന്നത് ഒരു യുദ്ധം തന്നെയാണ് എന്നും അമ്മ എപ്പോഴും അവരുടെ കൂടെ വേണം കളർ പെൻസിലോ, പാർക്കോ, മാളോ , ബീച്ചോ ഒന്നുമല്ല അവരുടെ ആവശ്യം കൊറോണക്കാലം മാറി അമ്മ അവരുടെ കൂടെ വേണമെന്നത് മാത്രമാണ് .

കണക്കുകൾ പലപ്പോഴും ഉറക്കം നഷ്ടപ്പെടുത്തുമ്പോഴും ഏത് പ്രവർത്തി ചെയ്യുമ്പോഴും സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടയാളെ മനസ്സിൽ കണ്ട് വേണം പ്രവർത്തിക്കാൻ എന്ന ഗാന്ധി വചനം ഓർത്ത് കൊണ്ടാണ് പ്രവർത്തിക്കുന്നത് എന്ന കളക്ടറുടെ വാക്കുകൾക്ക് ലോകം നേരിടുന്ന കോവിഡ് – 19 യുദ്ധഭൂമിയിലെ കളക്ടറുടെ പ്രവർത്തനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദിയോടെയാണ് സച്ചിൻ വീഡിയോ കോൾ അവസാനിപ്പിച്ചത്.

Related Articles

Back to top button