AlappuzhaKeralaLatest

 കഞ്ചാവ് കേസ് പ്രതികളെ റിമാൻഡ്  ചെയ്ത മജിസ്ട്രേട്ട് ക്വാറന്റീനിൽ

“Manju”

അനൂപ്

മാവേലിക്കര- കഞ്ചാവ് േകസ് പ്രതികളെ റിമാൻഡ് ചെയ്ത മജിസ്ട്രേട്ട് ക്വാറന്റീനിൽ പ്രവേശിച്ചു. വിഡിയോ കോൺഫറൻസ് വഴിയാണ് കഞ്ചാവ് േകസ് പ്രതികളെ റിമാൻഡ് ചെയ്തതെങ്കിലും പിടിച്ചെടുത്ത കഞ്ചാവിന്റെ സാംപിൾ ശേഖരിക്കുന്നതിന്റെ ഭാഗമായി പ്രതിയെ മജിസ്ട്രേറ്റിന്റെ ചേംബറിൽ കൊണ്ടുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പിന്റെ നിർദേശ പ്രകാരമാണ് ജുഡീഷ്യൽ മജിസ്ട്രേട്ട് രണ്ട് ക്വാറന്റീനിൽ പോയത്. ഇതിനാൽ മാവേലിക്കര ജുഡീഷ്യൽ മജിസ്ട്രേട്ട് രണ്ട് കോടതിയിലെ സിറ്റിംഗുകൾ 14 ദിവസത്തേക്ക് ഉണ്ടായിരിക്കില്ല.

 

Related Articles

Back to top button