KeralaLatest

പ്രകൃതിക്ക് ഒരു കൈത്താങ്ങ്; പരിസ്ഥിതി ദിനത്തില്‍ വൃക്ഷതൈ നട്ട് ശാന്തിഗിരി മാതൃമണ്ഡലം

പ്രകൃതിയെ കാക്കാൻ ശാന്തിഗിരി മാതൃമണ്ഡലം പ്രതിനിധികൾ

“Manju”
ശാന്തിഗിരി മാതൃമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ 29 ഏരിയകളില്‍ വൃക്ഷതൈ നടീല്‍ സംഘടിപ്പിച്ചു

പോത്തന്‍കോട് : ശാന്തിഗിരി മാതൃമണ്ഡലം ലോക പരിസ്ഥിതി ദിനത്തില്‍ ആശ്രമത്തിന്റെ 29 ഏരിയകളിലും ആശ്രമം ബ്രാഞ്ചുകളിലും വൃക്ഷതൈ നട്ടു. ശാന്തിഗിരി മാതൃമണ്ഡലത്തിന്റെ ജൂൺമാസത്തെ വാർഷിക പദ്ധതിയുടെ ഭാഗമായിട്ടാണ് പരിസ്ഥിതി ദിനത്തിന് വൃക്ഷതൈ നടീല്‍ സംഘടിപ്പിച്ചത്. ജൂൺ 3-ാം തീയതി ശനിയാഴ്ച മുതൽ കേരളത്തിനകത്ത് 29 ഏരിയാകൾ കേന്ദ്രീകരിച്ച് മാതൃമണ്ഡലം പ്രതിനിധികൾ സംഘടിപ്പിച്ച “വൃക്ഷത്തൈ നടീൽ കർമ്മം” ഏവരുടേയും ശ്രദ്ധ ആകർഷിച്ചു. ആശ്രമത്തിലെ സന്യാസി/സന്യാസിനിമാർ നേതൃത്വം നൽകിയ വ‍ക്ഷതൈ നടീല്‍ ബ്രാഞ്ചാശ്രമങ്ങൾ കേന്ദ്രീകരിച്ചും, പൊതുവിദ്യാലങ്ങളും, ഏരിയാ ഓഫീസുകൾ കേന്ദ്രീകരിച്ചും നടന്നു.

ജൂൺ 5-പരിസ്ഥിതി ദിനത്തില്‍ തിരുവനന്തപുരം തൈക്കാട് ഗവ.മോഡല്‍ എല്‍.പി.എസില്‍ വെച്ച് വിവ ചെയർ പേഴ്സൺ ഇ.എം. രാധ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവർ ചേർന്ന് നടത്തിയ പരിസ്ഥിതി ദിനാഘോഷചടങ്ങിന്റെ ഉദ്ഘാടനം ബഹു:പൊതുമരാമത്ത് ടൂറിസം മന്ത്രി അഡ്വ. പി.. മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. വൃക്ഷതൈകൾ, നാട്ടുമാവിൻ തൈകൾ തുടങ്ങിയവ നട്ടു കൊണ്ട് അദ്ദേഹം ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.

പ്രോഗ്രാമിൽ ബഹു:മന്ത്രി, വിവ ചെയർ പേഴ്സൺ ഇ.എം. രാധ, വാര്‍ഡ് കൗണ്‍സിര്‍ ജി.മാധവദാസ്, സൂര്യകുമാരി, ശാന്തി ഗിരി മാതൃമണ്ഡലം തിരുവനന്തപുരംസിറ്റി ഏരിയ പരിസ്ഥിതി പ്രവർത്തകൻ എം.ആര്‍..ഹരി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.ആര്‍.കിരൺ ബാബു പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. പ്രിൻസിപ്പാൾ എം. ഷാജി സ്വാഗതവും രഞ്ജിത് രാമചന്ദ്രൻ കൃതജ്ഞതയും രേഖപ്പെടുത്തി.

 

രാവിലെ 11.30-ന് സമാപിച്ച പ്രോഗ്രാമിൽ 20-ൽ അധികം മാതൃമണ്ഡലം പ്രവർത്തകരും ആത്മ ബന്ധുക്കളും പങ്കെടുത്തു. പ്രോഗ്രാമിൽ വച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഗുരുവിന്റെ ജീവചരിത്രം (175 പുസ്തകങ്ങൾ ) വിതരണം ചെയ്തു.

ശാന്തി ഗിരി മാതൃമണ്ഡലം തിരുവനന്തപുരം സിറ്റിഏരിയയ്ക്കു വേണ്ടി മാതൃമണ്ഡലം കണ്‍വീനര്‍ സൂര്യകുമാരി, ശാന്തിഗിരി ആശ്രമം തിരുവനന്തപുരം റൂറൽ ഏരിയായിൽ ശാന്തിഗിരി മാതൃമണ്ഡലം ഡെപ്യൂട്ടി ജനറൽ കൺവീനർ ഡോ.പി..ഹേമലത എന്നിവര്‍ വൃക്ഷതൈ നടീലിന് നേതൃത്വം നൽകി. വൃക്ഷത്തൈകളിൽ ഏറെയും ഫലവൃക്ഷങ്ങളായ പ്ലാവ്, മാവ്, തെങ്ങ് തുടങ്ങിയവും, ഔഷധ സസ്യവിഭാഗങ്ങളും ഉൾപ്പെട്ടിരിക്കുന്നു. ഇരുപത്തി ഒൻപത് ഏരിയാകളിലായി ആരംഭിച്ച ഈയൊരു സംരംഭം തുടർപ്രവർത്തനമാണെന്ന് മാതൃമണ്ഡലം പ്രവർത്തകർ അഭിപ്രായപ്പെട്ടു.

Related Articles

Back to top button