IndiaLatest

കേരളാ ബ്ലാസ്റ്റേഴ്സ് – ഈസ്റ്റ് ബംഗാള്‍ എഫ്.സി പോരാട്ടം ഇന്ന്

“Manju”

ഐ.എസ്.എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സ് – ഈസ്റ്റ് ബംഗാള്‍ എഫ്.സി പോരാട്ടം ഇന്ന്. രാത്രി ഏഴരയ്ക്ക് തിലക് മൈതാനിലാണ് മത്സരം. ഈസ്റ്റ് ബംഗാളിനെതിരെ നിലവിലെ ഫോമില്‍ ബ്ലാസ്റ്റേഴ്സിന് തന്നെയാണ് മുന്‍തൂക്കം. ഉറുഗ്വെ താരം അഡ്രിയാണ്‍ ലൂണയാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ.

ഒരിക്കല്‍ കൂടി എഴുതിത്തള്ളലിന്റെ വക്കിലെത്തിയ ബ്ലാസ്റ്റേഴ്സിന് ഒഡീഷയ്ക്കെതിരായ വിജയം നല്‍കിയത് ആശ്വാസകരമായ ഒന്നാണ്. സ്ട്രൈക്കര്‍ അല്‍വാരോ വാസ്വസും മിന്നും ഫോമിലാണ്. സഹലും വിന്‍സന്റ് ബാരറ്റോയും കൂടി അവസരത്തിനൊത്ത് ഉയര്‍ന്നാല്‍ ബ്ലാസ്റ്റേഴ്സിന് ഇന്ന് അനായാസം ജയിക്കാം.

Related Articles

Back to top button