IndiaLatest

ലോക്ക്ഡൗണിനുശേഷം ജോലിക്കെത്താത്തവര്‍ക്കെതിരെ അച്ചടക്കനടപടി

“Manju”

ശ്രീജ.എസ്

ന്യഡല്‍ഹി: ലോക്ക്ഡൗണിനുശേഷം ജോലിക്ക് ഹാജരാകാര്‍ത്തവര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കാന്‍ ഫാക്ടറികള്‍. ഇവരുടെ ശമ്പളത്തിലുംകുറവുവരുത്തും. ലോക്ക് ഡൗണ്‍ നീക്കിയാല്‍ നിശ്ചിത സമയത്തിനകം ജോലിക്ക് ഹാജരാകാത്തവര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കുക. ഗുജറാത്ത്, മധ്യപ്രദേശ്, കര്‍ണാടക, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലാകും നടപടി സ്വീകരിക്കുക. ഇതുസംബന്ധിച്ച് ഈ സംസ്ഥാനങ്ങളിലെ തൊഴില്‍ വകുപ്പുമായി ബന്ധപ്പെട്ടവര്‍ സൂചന നല്‍കി.

മെയ് 17നുശേഷം ലോക്ക്ഡൗണ്‍ നീട്ടിയില്ലെങ്കിലാണ് ഇത് ബാധകമാകുകയെന്ന് ഗുജറാത്തിലെ തൊഴില്‍ വകുപ്പുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

പത്തുജീവനക്കാരിലധികം പേര്‍ ജോലി ചെയ്യുന്ന ഫാക്ടറികള്‍ക്കാണിത് ബാധകം. ജോലിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തെതുടര്‍ന്ന് നിരവധി കുടിയേറ്റതൊഴിലാളികളാണ് വിവിധ സംസ്ഥാനങ്ങളിലേയ്ക്ക് തിരിച്ചുപോയത്. നാട്ടിലേയ്ക്ക് തിരിച്ചുപോയവരെ കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. തൊഴിലാളികള്‍ തിരിച്ചെത്തിയില്ലെങ്കില്‍ പ്രവര്‍ത്തനം തുടങ്ങാനാകാത്ത സാഹചര്യമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

Related Articles

Back to top button