IndiaLatest

ഇന്ത്യ-ചൈന കമാന്‍ഡര്‍തല ചര്‍ച്ച 17ന്

“Manju”

ഇന്ത്യചൈന കമാന്‍ഡര്‍തല ചര്‍ച്ച ഈ മാസം 17ന്. സേനാപിന്‍മാറ്റമടക്കം ചര്‍ച്ച ചെയ്യാനായി കമാന്‍ഡര്‍മാര്‍ വീണ്ടും കൂടിക്കാഴ്ച നടത്താന്‍ ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ തീരുമാനിച്ച സാഹചര്യത്തിലാണിത്. മാര്‍ച്ച്‌ 11ന് ചുഷൂര്‍ മോള്‍ഡോയില്‍ നടന്ന 15-ാംതല ചര്‍ച്ചയ്ക്ക് ശേഷം കാര്യമായ നടപടികളൊന്നുമുണ്ടായിട്ടില്ല.

അതേസമയം, അതിര്‍ത്തിയില്‍ സമാധാനം നിലനിറുത്താന്‍ കഴിഞ്ഞത് നേട്ടമായി. ലേയിലെ 14-ാം കോര്‍ മേധാവി ലെഫ്. ജനറല്‍ അനിന്ത്യ സെന്‍ഗുപ്ത ഇന്ത്യന്‍ സംഘത്തെയും സൗത്ത് സിന്‍ജിയാംഗ് മിലിട്ടറി ഡിസ്ട്രിക്‌ട് കമാന്‍ഡര്‍ മേജര്‍ ജനറല്‍ യാംഗ് ലിന്‍ ചെെനീസ് സംഘത്തെയും നയിക്കും. കിഴക്കന്‍ ലഡാക്കില്‍ യഥാര്‍ത്ഥ നിയന്ത്രണരേഖയ്ക്കരികിലുള്ള തര്‍ക്കപ്രദേശങ്ങളില്‍ നിന്ന് പിന്‍മാറുന്ന വിഷയമായിരിക്കും പ്രധാനമായും ചര്‍ച്ച ചെയ്യുക.

Related Articles

Back to top button