IndiaLatest

8000 കടന്ന് തമിഴ്നാട് : ചെന്നൈയിൽ കോവിഡ് താണ്ഡ

“Manju”

സ്വന്തം ലേഖകൻ

കന്യാകുമാരി : തമിഴ്നാട്ടില്‍ കോവിഡ് രോ​ഗബാധിതരുടെ എണ്ണം 8000 കവിഞ്ഞു. ഇന്ന് 798 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതില്‍ വച്ചേറ്റവും കൂടുതല്‍ കൊവിഡ് കേസുകളാണ് ഇന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കൊവിഡ് ബാധിച്ച്‌ 53 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. കന്യാകുമാരി സ്വദേശിയായ 65കാരന്‍ ഉള്‍പ്പടെ ആറ് പേരാണ് കൊവിഡ് ബാധിച്ച്‌ തമിഴ്നാട്ടില്‍ ഇന്ന് മരിച്ചത്.

ചെന്നൈയില്‍ മാത്രം രോ​ഗബാധിതരുടെ എണ്ണം 4371 ആയി. ഇന്ന് 538 പേര്‍ക്കാണ് ഇവിടെ രോ​ഗം കണ്ടെത്തിയത്. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഒരു കന്യാകുമാരി സ്വദേശിയും ഉള്‍പ്പെടുന്നു. കന്യാകുമാരിയില്‍ ഇതോടെ രോ​ഗബാധിതരുടെ എണ്ണം 25 ആയി.
ഇന്ന് രോ​ഗം സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേരും കോയമ്പേട് ക്ലസ്റ്ററില്‍ ഉള്‍പ്പെട്ടവരാണ്.

ചെന്നൈയില്‍ കോയമ്പേടിന് പുറമേ തിരുവാണ്‍മിയൂര്‍ ചന്തയിലും രോഗബാധിതര്‍ ഇരട്ടിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്

Related Articles

Back to top button