IndiaKeralaLatest

ജാതിയ പീഡനം കോഴിക്കോട്ട്​ കുറവ്​

“Manju”

കോ​ഴി​ക്കോ​ട്​: ജാ​തീ​യ​മാ​യ അ​ധി​ക്ഷേ​പ​ങ്ങ​ളും പി​ന്നാ​ക്ക​ക്കാ​രോ​ടു​ള്ള അ​തി​ക്ര​മ​ങ്ങ​ളും കോ​ഴി​ക്കോ​ട്​ ജി​ല്ല​യി​ല്‍ താ​ര​ത​മ്യേ​ന കു​റ​വെ​ന്ന്​ സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി/​വ​ര്‍​ഗ ക​മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ബി.​എ​സ്. മാ​വോ​ജി.

സ​മാ​ധാ​ന​പ​ര​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണ് ജി​ല്ല​യി​ലു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ടൗ​ണ്‍​ഹാ​ളി​ല്‍ ന​ട​ന്ന പ​ട്ടി​ക​ജാ​തി/​വ​ര്‍​ഗ അ​ദാ​ല​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 65 കേ​സു​ക​ള്‍ ക​മീ​ഷ​നു മു​മ്ബാ​കെ എ​ത്തി​യ​തി​ല്‍ 47 പ​രാ​തി​ക​ള്‍ തീ​ര്‍​പ്പാ​ക്കി. പു​തി​യ​താ​യി ഒമ്പ​ത്​ പ​രാ​തി​ക​ള്‍ ല​ഭി​ച്ചു.

പ​ട്ടി​ക​ജാ​തി/​വ​ര്‍​ഗ​ക്കാ​രു​ടെ ഭൂ​മി കൈ​യേ​റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ത​ര്‍​ക്ക​ങ്ങ​ളും പ​രാ​തി​ക​ളു​മാ​ണ് അ​ദാ​ല​ത്തി​ല്‍ എ​ത്തി​യ​വ​യി​ല്‍ ഏ​റെ​യും. ഇ​ത്ത​ര​ത്തി​ലു​ള്ള പ​രാ​തി​ക​ളി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ക​ല​ക്ട​ര്‍, പൊ​ലീ​സ് എ​ന്നി​വ​ര്‍​ക്ക് ക​മീ​ഷ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഗ​വേ​ഷ​ണ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ഠി​ക്കു​ന്ന​തി​നു​ള്ള അ​വ​കാ​ശം നി​ഷേ​ധി​ച്ച​താ​യു​ള്ള പ​രാ​തി എ​ത്തി. ജാ​തീ​യ​മാ​യ വി​വേ​ച​ന​വും ആ​ക്ഷേ​പ​വും നേ​രി​ടേ​ണ്ടി​വ​ന്നു എ​ന്ന​താ​ണ് പ​രാ​തി. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണ ക​മ്മി​റ്റി​യെ നി​യ​മി​ച്ച്‌ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്ന​താ​യും പ​രാ​തി​യി​ല്‍ ക​ഴ​മ്പുണ്ടെ​ങ്കി​ല്‍ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ര​ജി​സ്ട്രാ​ര്‍ ക​മീ​ഷ​നെ അ​റി​യി​ച്ചു.

സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ മ​റ്റു വ​കു​പ്പു​ക​ളി​ല്‍ ജാ​തീ​യ അ​ധി​ക്ഷേ​പ​ത്തി​ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇ​ര​യാ​വു​ന്നു​ണ്ടോ എ​ന്ന് ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ര​ജി​സ്ട്രാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ്​​​റ്റൈ​പ​ന്‍​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ടും മ​റ്റു​മു​ള്ള കേ​സു​ക​ളും അ​ദാ​ല​ത്തി​ല്‍ എ​ത്തി. ക​മീ​ഷ​ന്‍ അം​ഗ​ങ്ങ​ളാ​യ എ​സ്.​അ​ജ​യ​കു​മാ​ര്‍, അ​ഡ്വ. സൗ​മ്യ സോ​മ​ന്‍ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു. അ​ദാ​ല​ത്ത് വെ​ള്ളി​യാ​ഴ്​​ച​യും തു​ട​രും.

Related Articles

Back to top button