IndiaLatest

പതിനൊന്ന്കാരന്‍ പിതാവില്‍ നിന്നും 10 കോടി രൂപ ആവശ്യപ്പെട്ടു

“Manju”

Sathyam Online : Breaking News | Latest Malayalam News | Kerala | India |  Politics | Sports | Movie | Column | Malayalam News | Kerala News | Pravasi  | Social Media |Middle East

ശ്രീജ.എസ്

ഡല്‍ഹി: യുട്യൂബില്‍ നിന്നും സ്വന്തമായി ഹാക്കിങ് വിദ്യകള്‍ പഠിച്ച്‌ സ്വന്തം പിതാവില്‍ നിന്നും 10 കോടി രൂപയാണ് 11കാരന്‍ ആവശ്യപ്പെട്ടത്. ഇമെയില്‍ വഴി വന്ന ഭീഷണിയെപ്പറ്റി പൊലീസ് അന്യേഷിച്ചപ്പോഴാണ് 11കാരന്‍ പിടിയിലായത്.ഒരാഴ്ചയ്ക്ക് മുമ്പായിരുന്നു ഗാസിയാബാദ് സ്വദേശിക്ക് പത്ത് കോടിയുടെ ഭീഷണി സന്ദേശം ലഭിച്ചത്. പണം നല്‍കിയില്ലെങ്കില്‍ ഇരയുടെ അശ്ലീല ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നും, കുടുംബത്തെ കൊന്നുകളയുമെന്നുമായിരുന്നു ഭീഷണി.

ഏതെങ്കിലും ഹാക്കര്‍ സംഘത്തെയാണ് പൊലീസും ആദ്യമൊക്കെ സംശയിച്ചത്. എന്നാല്‍ പിന്നീട് മെയില്‍ ഐഡി കൃത്യമായി പരിശോധിച്ചപ്പോഴാണ് കുറ്റവാളി 11കാരനാണെന്ന് തിരിച്ചറിഞ്ഞത്. പൊലീസ് അന്യേഷണം പുരോഗമിക്കെ ജനുവരി 1ന് ഹാക്കര്‍ മെയില്‍ ഐഡിയുടെ രഹസ്യ നമ്പര്‍ മാറ്റിയിരുന്നു. ഇ-മെയിലിനായി ഉപയോഗിച്ച മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്യേഷണമാണ് കുട്ടി ഹാക്കറിനെ കുരുക്കിയത്.

ഭീഷണി മെയില്‍ നിരന്തരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇരയായ വ്യക്തി പൊലീസിനെ സമീപിച്ചത്. കുടുംബത്തിന് നേരെയുള്ള ഭീഷണി വര്‍ദ്ധിച്ചതോടെയാണ് പൊലീസ് കേസെടുത്ത് അന്യേഷണം ആരംഭിച്ചത്. ഇ-മെയിലിന്റെ ഐപി അഡ്രസ്സ് കണ്ടെത്തിയപ്പോഴാണ് പൊലീസ് ശരിക്കും അമ്പരന്നത്. ഇരയായ ആളുടെ വീട്ടില്‍ നിന്ന്തന്നെയാണ് മെയില്‍ വരുന്നതെന്നാണ് കണ്ടെത്തിയത്.

കോവിഡായതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നതിനിടെയാണ് കുട്ടി ഹാക്കിങ് പഠിച്ചത്. കുറച്ച്‌ നാളുകള്‍ക്ക് മുന്‍പ് സൈബര്‍ ക്രൈം ക്ലാസുകളിളും 11കാരന്‍ പങ്കെടുത്തിരുന്നു. യുട്യൂബില്‍ നിന്നും ഇ-മെയില്‍ ഹാക്ക് ചെയ്യാന്‍ പഠിച്ച ശേഷം പിതാവിനെ ലക്ഷ്യമാക്കി നിരന്തരം മെയിലുകള്‍ അയക്കുകയായിരുന്നു.

Related Articles

Back to top button